scorecardresearch
Latest News

Kerala Jobs 09 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 09 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 09 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

ഫുള്‍ടൈം സ്വീപ്പര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുളള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15 -ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും 45 വയസ് കവിയാത്തവരുമായിരിക്കണം. താല്പര്യമുളളവര്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടിക്കാഴ്ചയ്ക്കു ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു യാത്രാപ്പടി നല്‍കുന്നതല്ല.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. താത്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി 10) വൈകിട്ട് മൂന്നിനകം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പി.ജി. ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. ഫോണ്‍ : 04923 272241

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ നിയമനം. യോഗ്യത- ഡിഗ്രിയും ബി.എഡും(അധിക യോഗ്യത അഭികാമ്യം). അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. . ഫോണ്‍:8547630128.

ജോബ് ഡ്രൈവ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എംപ്ലോയബിലിറ്റി സെന്റര്‍ , സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 15 ന് അഭിമുഖം നടത്തുന്നു.

ഒഴിവുകളും യോഗ്യതയും ചുവടെ ചേര്‍ക്കുന്നു.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ (ജാവ) -എം.സി.എ, ബി.ടെക് ഐ.റ്റി, എം. എസ്. സി. സി.എസ്

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ (പി.എച്ച്.പി) -കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം

മെഡിക്കല്‍ ഡാറ്റാ റെക്കോര്‍ഡര്‍, നെറ്റ് വര്‍ക്ക് സപ്പോട്ടര്‍ എന്‍ജിനീയര്‍, പിനാക്കിള്‍ യൂണിറ്റ് മാനേജര്‍, ടെലി മാര്‍ക്കറ്റിംങ് എക്‌സിക്യൂട്ടീവ്‌സ്, സെയില്‍സ് ടീം കോ-ഓഡിനേറ്റര്‍ – ബിരുദം

ഫിനാന്‍ഷ്യല്‍ അഡ്വവൈസേഴ്‌സ്, ഡിസ്ട്രിബ്യൂഷന്‍ ലീഡേഴ്‌സ്-എസ്.എസ്.എല്‍.സി.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435

സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) സീനിയർ സൂപ്രണ്ട് (51,400-1,10,300) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി സഹിതം 28ന് വൈകിട്ട് 5 മണിക്ക് മുൻപ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.

വാക് ഇൻ ഇന്റർവ്യൂ 24ന്

ഹോംകോയിലെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലെ അപ്രെന്റീസ് ട്രെയിനിയുടെ നിയമനത്തിന് 24ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.ഫാം യോഗ്യതയുള്ളതും 40 വയസ്സിൽ കവിയാത്തവരുമായ ഉദ്യോഗാർത്ഥികൾ ആലപ്പുഴ പാതിരപ്പള്ളിയിലുള്ള ഹോംകോയുടെ ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ഫോൺ: 9495958012.

വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കും. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തരബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 23 വയസിനും, 60 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചിനകം ബയോഡേറ്റ സഹിതം പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222873.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാല് കോവിഡ് ബ്രിഗേഡ് ഡോക്ടര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നേരിട്ടുളള കൂടികാഴ്ച നാളെ (ഫെബ്രുവരി 11) ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ആശുപത്രി ഓഫീസില്‍ എത്തണം. പ്രായപരിധി 60 വയസ്. ഫോണ്‍ : 04734 223236.

വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ: 25 വരെ അപേക്ഷിക്കാം

ആലപ്പുഴ: ലഹരി വർജ്ജന മിഷനായ വിമുക്തിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.

യോഗ്യത- സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും സർവകലാശാലാ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാര്‍, അർധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം ജനുവരി ഒന്നിന് 23നും 60നും മധ്യേ. പ്രതിമാസ ശമ്പളം 50,000 രൂപ.

അപേക്ഷകള്‍ ഫെബ്രുവരി 25നകം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9447178056.

കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും govtayurvedacollegetvpm @gmail.com എന്ന ഇ-മെയ്ല്‍ ഐ.ഡിയില്‍ ഫെബ്രുവരി 16 ന് മുന്‍പായി അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

താത്ക്കാലിക നിയമനം

സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട് – 1, ഐ.ടി മാനേജർ – 1, പ്രോജക്ട് മാനേജ്മന്റ് കൺസൾട്ടന്റ് – 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾക്ക് www. dslr.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Read More: Kerala Jobs 08 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news