scorecardresearch

Kerala Jobs 08 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാത്ഥികളെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കോമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദത്തോടൊപ്പം നേടിയ ഒരു വര്‍ഷത്തിനുള്ളില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ഡിപ്ലോമ അല്ലെങ്കില്‍ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. 18നും 30 നുമിടയിലാണ് പ്രായപരിധി. സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.

സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ ഈ മാസം 15 ന് മുമ്പായി ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി: ഫോണ്‍- 0484 2426636, ഇ-മെയില്‍- bdoeda @gmail.com

നെയ്തു ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ജില്ല പഞ്ചായത്തിന്റെ 2020-21 പദ്ധതി വിഹിതം ഉപയോഗിച്ച് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഐരാപുരം നെയ്തു കേന്ദ്രത്തില്‍ നെയ്തു ജോലി ചെയ്യുന്നതിന് താല്പര്യമുളള 18 നും 45 നും ഇടയില്‍ പ്രായമുളള എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വനിതകള്‍/പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റോടു കൂടി ആറുമാസക്കാലത്തെ നെയ്തു പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ സ്ഥാപനത്തില്‍ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിബന്ധനകള്‍ക്കു വിധേയമായി തൊഴില്‍ നല്‍കും. ക്ഷേമനിധി, മിനിമം കൂലി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. താല്പര്യമുളളവര്‍ ഫെബ്രുവരി 21-ന് വൈകിട്ട് അഞ്ചിനകം നിര്‍ദ്ദിഷ്ട ഫോമിലുളള അപേക്ഷ പ്രോജക്ട് ഓഫീസര്‍, ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ്, കലൂര്‍, എറണാകുളം മേല്‍ വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895081921, 0484-4869083 ഇ-മെയില്‍ poekm @kkvib.org.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് പ്രൊജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും, www. tender.lsgkerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. അപേക്ഷകള്‍ നേരിട്ടും, രജിസ്റ്റേര്‍ഡ് പോസ്റ്റിലും സ്വീകരിക്കും. (ഫോണ്‍:0485 2822544)

താത്കാലിക നിയമനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍, ലക്ചറര്‍ (ഇലക്ട്രിക്കല്‍), ഡെമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രിക്കല്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് നടക്കും. വിദ്യാഭ്യാസയോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.ടെക് (ഇലക്ട്രിക്കല്‍) ആണ് ലക്ചറര്‍ തസ്തികയ്ക്കു വേണ്ട യോഗ്യത. ഫസ്റ്റ് ക്ലാസ് ഇലക്ട്രിക്കല്‍ ഡിപ്ലോമ നേടിയവരെയാണ് ഇലക്ട്രിക്കല്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

സി.ഒ ആന്‍ഡ് പി.എ അല്ലെങ്കില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 11ന് രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8547005083.

എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ

കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. എം.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും പ്രസ്തുത കോഴ്‌സിൽ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.

അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs @gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.

വാക് ഇൻ ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളജിലെ ക്രിയാശാരീരം, ആർ ആൻഡ് ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കു കരാർ നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കാലാവധി ഒരു വർഷം. ക്രിയാശാരീരം – ഫെബ്രുവരി എട്ടിന് രാവിലെ 11 മണി, ആർ ആൻഡ് ബി – ഫെബ്രുവരി ഒമ്പതിന് രാവിലെ 11, ശല്യതന്ത്ര – ഫെബ്രുവരി 10ന് രാവിലെ 11 എന്നിങ്ങനെയാകും വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അതതു വിഷയങ്ങളുടെ ഇന്റർവ്യൂ നടക്കുന്ന സമയത്ത് കോളജ് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

Read More: വാക്ക് ഇൻ ഇന്റർവ്യൂ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news