scorecardresearch

Kerala Jobs 31 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 31 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

2022 സെപ്റ്റംബറിൽ യു പി എസ് സി അന്തിമമാക്കിയ റിക്രൂട്ട്മെന്റ് ഫലങ്ങൾ

2022 സെപ്റ്റംബറിൽ യു പി എസ് സി അന്തിമമാക്കിയ റിക്രൂട്ട്മെന്റ് ഫലങ്ങൾ അന്തിമമാക്കി പ്രസിദ്ധീകരിച്ചു. ശുപാർശ ചെയ്യപ്പെട്ടവരെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https:// static.pib .gov.in/WriteReadData/specificdocs/documents/2022/oct/doc20221031120301. pdf

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 4 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്മെന്റിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

ജൂനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്‌കെയിൽ – 43,400-91,200) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരുവർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാനശമ്പള സ്‌കെയിലിലും, തസ്തികയിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16 ന് മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക്: http://www.lbscentre.kerala.gov.in.

റിസോഴ്‌സ് അധ്യാപക നിയമനം

തിരുവനന്തപുരം ജില്ലയിലെ സർക്കാർ യു.പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാനായി റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയമിക്കുന്നു. കോഴ്‌സായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് (സി.ഇ.ടി) പാസായവരോ അസാപ്പിന്റെ സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും B.Ed യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ അഞ്ചിന് പകൽ 11 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2472302. വെബ്‌സൈറ്റ്: ddetvm2022.blogspot.com.

പ്രൊജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രൊജക്ട് ഓഫീസർ (ശമ്പള സ്‌കെയിൽ 50200-105300) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാനശമ്പള സ്‌കെയിലിൽ / 1st ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നവംബർ ഒൻപതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: http://www.rcctvm.gov.in.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA /DFA യോഗ്യതയുള്ളതും, കോറൽ ഡ്രാ, ഇല്ലുസ്‌ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും (പ്രായ പരിധി 25 മുതൽ 45 വയസ്സ് വരെ) അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവൻ, തിരുവനന്തപുരം-695610 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.

അക്കൗണ്ടിങ് നിയമനം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടിങ് തസ്തികയില്‍ നിയമനത്തിന് അയല്‍ക്കൂട്ടം അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം 20 നും 35 നും മധ്യേ. അപേക്ഷ ഫോറം http://www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം നവംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 വിലാസത്തില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

ക്ലാര്‍ക്ക് നിയമനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയില്‍ കത്തുകള്‍ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധം. പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍, കായിക രംഗത്തെ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ ആയതിന്റെ രേഖകളുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷന്‍ ജനസേവന കേന്ദ്രം ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷകള്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്

ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാര്‍ / ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ പട്ടികജാതി / മറ്റുവിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരും കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരും കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരുമാകണം. സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18നും 44നും മധ്യേ പ്രായമുള്ളവരാകണം. പ്രതിമാസം 13,000 രൂപ പ്രതിഫലം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2597900, 9495833938.

അധ്യാപക ഒഴിവ്

ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപകന്റെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി നവംബര്‍ 2-ന് രാവിലെ 11-ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 31 october 2022