scorecardresearch
Latest News

Kerala Jobs 31 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 May 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 31 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 May 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

പ്രിൻസിപ്പൽ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2023 മാർച്ച് 23 വരെയാണ് കരാർ നിയമനം. അട്ടപ്പാടി ഐ ടി ഡി പ്രോജക്റ്റ് ഓഫിസർക്ക് ജൂൺ 4നകം അപേക്ഷ നൽകണം.


അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും അധ്യാപന ഡിഗ്രിയുമാണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കൻഡറി സ്‌കൂളിലോ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 35 നും 58 നും മദ്ധ്യേ പ്രായമുള്ള, സ്‌കൂളിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. പ്രതിമാസ ഓണറേറിയം 45,800 രൂപ.

പ്രൊജക്ട് അസോസിയേറ്റ് താത്ക്കാലിക നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്) കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്നോഗ്രാഫിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്സ്, നൊമാഡിക് ട്രൈബ്സ് ആന്റ് സെമിനൊമാഡിക് ട്രൈബ്സ് പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റിനെ താൽക്കാലികമായി നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അപേക്ഷകർക്ക് 01/01/2022 ന് 36 വയസ്സിൽ കൂടുവാൻ പാടില്ല. പട്ടിക ജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ kirtads.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന. അവസാന തീയതി ജൂൺ 14 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495-2356805.

നീന്തല്‍ കോച്ച് – വാക് ഇന്‍ ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ കോച്ച് കരാര്‍ നിയമനത്തിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ 2022 ജനുവരി 1-ന് 60 വയസ് കവിയാത്ത യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കായുളള പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയന വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ് ആന്റ് കെമിസ്ട്രി), സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി അതതു വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ പിജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. യുപി ക്ലാസുകളില്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യത മതിയാകും. എസ്സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 10 ന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322712.

പാർട്ട് ടൈം അധ്യാപക ഒഴിവ്

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്‌കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, (കാറ്റഗറി-III അല്ലെങ്കിൽ- IV) ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4ന് രാവിലെ 10.30ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0471-2590079, 9400006462.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 31 may 2022