Kerala Jobs 31 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
നവോദയ വിദ്യാലയത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022 -23 അധ്യായന വര്‍ഷത്തില്‍ ഒഴിവുള്ള കായികാധ്യാപിക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഫെബ്രുവരി മൂന്നിന് രാവിലെ 10 ന് നവോദയ വിദ്യാലയത്തിലാണ് ഇന്റര്‍വ്യൂ. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിപിഎഡ് പാസായ സ്ത്രീകളായിരിക്കണം അപേക്ഷകര്‍. ഫോട്ടോ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതമാണ് അഭിമുഖത്തില്‍ ഹാജരാവേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 225916
കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് എറണാകുളത്ത്
നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി 6 മുതൽ 10 വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്‍റെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്.വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകള്‍ക്ക് 35. റിട്ടയര്‍മെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസ്സും,
ജനറല്‍ പ്രാക്റ്റീഷണർ, ഇന്‍റേര്‍ണൽ മെഡിസിൻ, ജനറൽ സര്‍ജറി, യൂറോളജിസ്റ്റ് സര്‍ജറി, കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി, ഡര്‍മ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റസ്പിറോളജിസ്റ്റ്, അലര്‍ജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒപ്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്‌സ്, എമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജിസ്റ്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍. ആവശ്യമായ രേഖകൾ സമര്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.
ഒഴിവുകള്‍ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരിക്കും. താത്പര്യമുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റിൽ (www.norkaroots.org) നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന 2023 ഫെബ്രുവരി 4 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് നോര്‍ക്ക റൂട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
നോര്‍ക്ക റൂട്ട്സ് വഴി കുവൈറ്റ് നാഷണൽ ഗാര്‍ഡിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം (പുരുഷന്മാരുടെ ) 2022 ഓഗസ്റ്റ് മാസം ഓണ്‍ലൈന്‍ മുഖേന നടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച ഡോക്ടര്‍മാർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫര്‍മസിസ്‌റ്, ഫിസിയോതെറാപ്പിസ്റ്റ്, , ഡയറ്റീഷ്യന്‍, നഴ്സ് വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥിക്ക് നിയമന ഉത്തരവും കരാറും കൈമാറുന്ന ചടങ്ങും റിക്രൂട്ട്‌മെന്‍റിന്‍റെ ഭാഗമായി നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയില്‍ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപപെടാവുന്നതാണ്.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.
ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ലക്ചറർ
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഒരു ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബി.ടെക്. അഭിമുഖം ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in-ൽ.
നാഷണല്‍ ആയുഷ് മിഷന്‍ തസ്തികകളിലേക്ക്
വാക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി ഏഴിന്
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശല്യതന്ത്ര), നഴ്‌സ് (ആയുര്‍വേദ,) യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ആയുര്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. നഴ്‌സ് തസ്തികയില്‍ എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ആയുര്‍വേദ നഴ്‌സിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ, സര്‍ക്കാര്‍ വകുപ്പ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ യോഗ അധ്യാപക ട്രെയിനിങ്ങില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി-എം.ഫില്‍ യോഗ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 2023 ഫെബ്രുവരി ഏഴിന് 50 വയസ് കവിയരുത്. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറിന് രാവിലെ 10 നും നഴ്‌സിന് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടറിന് ഉച്ചയ്ക്ക് 12 നുമാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 9072650492, 9447453850.
തൊഴില്‍മേള ഫെബ്രുവരി നാലിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലിന് പഴയലക്കിടി മൗണ്ട് സീന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇരുപതിലധികം തൊഴില്‍ദായര്‍ ഭാഗമാകുന്ന മേള അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9746472004, 8086854974, 9538838080.