scorecardresearch
Latest News

Kerala Jobs 31 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 31 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 31 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അപേക്ഷാ തീയതി നീട്ടി

കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യുട്ടേഷന്‍ വ്യവസ്ഥയിലുള്ള നിയമന്െത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാം.

തയ്യല്‍ ടീച്ചര്‍ ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് തയ്യല്‍ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

അപേക്ഷകര്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയില്‍ യോഗ്യത നേടിയിരിക്കണം. മാര്‍ച്ച് ഒന്നിനു 39 വയസ് കഴിയാന്‍ പാടില്ല (എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമപരമായ വയസ്സിളവ് ബാധകം). 10,000 രൂപയാണ് പ്രതിമാസ ഓണറേറിയം.

ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സെപ്റ്റംബര്‍ 15നു രാവിലെ 10നു ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ എത്തണം. വിവരങ്ങള്‍ക്ക്: 0472 2846633.

പ്രോഗ്രാം മാനേജര്‍: കരാര്‍ നിയമനം

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും http://www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ സ്വീകരിക്കും.

സ്റ്റെനോഗ്രഫര്‍ ഒഴിവ്

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി (ഗ്രൂപ്പ് ബി, നോണ്‍ ഗസറ്റഡ്), സ്റ്റെനോഗ്രഫര്‍ ഗ്രേഡ് ഡി (ഗ്രൂപ്പ് സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നവംബറില്‍ നടത്തും. പരീക്ഷാ തീയതി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി https://ssc.nic.in സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ssckkr.kar.nic.in, https://ssc.nic.in.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒെഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി ( പ്രി-പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് പ്രസ് വര്‍ക്ക്) കോഴ്സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രിന്റിംഗ് ടെക്നോളജി) തസ്തികയിലേക്ക് രണ്ട് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്തംബര്‍ മൂന്നിനു രാവിലെ 10ന് കോളജില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍: http://www.cpt.ac.in. യോഗ്യത: കെ.ജി.റ്റി.ഇ പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് പ്രസ് വര്‍ക്ക് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രിന്റിങ് ടെക്നോളജി ഡിപ്ലോമ.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 31 august