Kerala Jobs 30 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ലാബ് ടെക്നീഷ്യന് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് ഓഗസ്റ്റ് 2022-ലെ വിജ്ഞാപനപ്രകാരം ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ നിന്ന് യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 15-ന് നടക്കും. രാവിലെ 9.30 മുതല്‍ ഭരണകാര്യാലയത്തിലാണ് അഭിമുഖം.
ഫിസിക്സ് അധ്യാപക ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് പി.ജി.റ്റി ഫിസിക്സ് വിഷയം പഠിപ്പിക്കുന്നതിന് കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
എം. എസ് സി ഫിസിക്സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് അഭിലക്ഷണീയ യോഗ്യതയാണ്. 1,205 രൂപ ദിവസവേതനമായി പ്രതിമാസം 36,000 രൂപയാണ് പ്രതിഫലം.
ഇംഗ്ലീഷ് സംസാരിക്കുന്നതിനു കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10 ന് സ്കൂളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946476343. താമസിച്ചു പഠിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലക്ചറര്‍ ഇന്‍ റേഡിയേഷന് ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്.
റേഡിയോളജിയില്‍ പോസ്റ്റ് എം.എസ്സി ഡിപ്ലോമ/ എം.എസ്സി മെഡിക്കല്‍ ഫിസിക്സ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബിരുദാനന്തരം ബിരുദം/ എഇആര്‍ബിയുടെ അംഗീകാരമുള്ള ഡിപ്ലോമയോ അടിസ്ഥാനയോഗ്യതയും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമുള്ളവര്‍ക്കോ, ബിഎആര്‍സിയുടെ ആര്‍എസ്ഒ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യത. പ്രതിമാസ വേതനം 57,700 രൂപ.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 10ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2528855, 2528386.
ഗസ്റ്റ് അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ: പോളിടെക്നിക് കോളെജില്‍ ഡിവോക്ക് പ്രിന്റിങ് കോഴ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിരുദവും നെറ്റുമാണ് യോഗ്യത.
താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220450.
അഭിമുഖം 12 ന്
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍) എന്‍.സി.എ- മുസ്ലീം (കാറ്റഗറി നമ്പര്‍: 685/2021) തസ്തികയുടെ തെരഞ്ഞെടുപ്പിന് അര്‍ഹരായവരുടെ അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 12 ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നിര്‍ദിഷ്ട സമയത്തും തീയതിയിലും എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ടെത്തണമെന്ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.