Kerala Jobs 30 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
മെഡിക്കല്‍ ഓഫീസര്‍
മഹാത്മാ ഗാന്ധി സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 50,000 രൂപ. എം.ബി.ബി.എസ് യോഗ്യതയും, കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 15 നകം soada3@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in).
ടെക്നിക്കല്‍ അസിസ്റ്റന്റ്
മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ സ്കൂള്‍ സെന്ററായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്നോളജിയില്‍ (എന്‍.ഐ.പി.എസ്.ടി.) ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ കോംപറ്റീഷനിലെ ഒരൊഴിവിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ സഞ്ചിത വേതനം 20000 രൂപ.
ബോട്ടണിയിലോ പ്ലാന്റ് സയന്‍സിലോ എം.എസ് സിയും രണ്ടു വര്‍ഷത്തെ ലാബോറട്ടറി ആന്‍ഡ് ഹെര്‍ബേറിയം പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. ada1@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കു വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in).
സോഫ്റ്റ്വെയര് ഡെവ്ലപര്
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ സോഫ്റ്റ്വെയര് ഡെവ്ലപര് തസ്തികളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ (www.mgu.ac.in). ഫോണ്‍: 0481 2733303.
ഗാര്‍ഡനര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ഗാര്‍ഡനര്‍ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 15 ന് മുന്‍പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 -41. നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രിന്‍സിപ്പല്‍
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്കു മാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പില്‍നിന്നും പ്രിന്‍സിപ്പല്‍/ സെലക്ഷന് ഗ്രേഡ് ലക്ചര്‍/ സീനിയര്‍ ഗ്രേഡ് ലക്ച്ചര്‍ തസ്തികകളില്‍ വിരമിച്ചവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബര്‍ എട്ടിനു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം നന്ദാവനം റോഡ്, വികാസ് ഭവന്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0471-2737246.
ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ഡിസംബര്‍ ഒന്‍പതിനകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്െേദശങ്ങളും വെബ്സൈറ്റില്‍.
വാച്ച്മാന് അഭിമുഖം
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ വാച്ച്മാന് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബര്‍ മൂന്നിനു രാവിലെ 10നു കോളജില്‍ നടത്തും. വാച്ച്മാന് തസ്തികയില്‍ മുന്‍കാലപരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0471-2360391.
ആയ നിയമനം
സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസാണു മിനിമം യോഗ്യത. പ്രവൃത്തി പരിചയം, കുട്ടികള്‍ക്കു ക്രാഫ്റ്റ് മേക്കിങ് അറിയുന്നവര്‍, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എന്നിവര്‍ക്കു മുന്‍ഗണന.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്കു ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടണം. ഫോണ്‍: 0471-2364771.