Kerala Job News 30 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
എസ്.സി പ്രൊമോട്ടര്‍: എഴുത്തു പരീക്ഷ ഏപ്രില്‍ 3 ന്
പട്ടികജാതി വികസന വകുപ്പില്‍ ഇടുക്കി ജില്ലയിലേക്ക് 2022 – 2023 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3 ന് പകല്‍ 11 മുതല്‍ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയില്‍ വച്ച് നടത്തും . പരീക്ഷക്ക് അപേക്ഷിച്ചതില്‍ യോഗ്യത ഉള്ളവര്‍ തപാല്‍മാര്‍ഗം ലഭ്യമായ അഡ്മിഷന് ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന് ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരണം. ലഭ്യമായ അഡ്മിഷന് ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷന് ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍ – 04862 20697
മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം
പാലക്കാട് മെഡിക്കല്‍ കോളേജ് കേരള സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ ആന്റിറിട്രോവൈറല്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒഴിവുണ്ട്. ഒരു വര്്ഷത്തെക്കാണ് നിയമനം. പ്രതിമാസ വേതനം 50,000 രൂപ. എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സാക്ഷ്യപത്രങ്ങള്‍ സാഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10. 30 ന് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം.ഫോണ്‍ : 0491 – 2974125
എസ്.സി പ്രൊമോട്ടര്‍ പരീക്ഷ
പാലക്കാട് ജില്ലയിലെ ബ്ലോക്ക് – മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുടെ കീഴില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് നടക്കും. ഏപ്രില്‍ ഒന്നിനു ശേഷം ഹാള്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസുമായി ബന്ധപ്പെടണം .ഫോണ്‍ 0491 2505005
ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
ആറന്മുള ഗ്രാമപഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക്ക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത :ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
അപേക്ഷ ക്ഷണിച്ചു
സാംസ്കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് വിഷയങ്ങളിൽ ഡിഗ്രി, എം.ബി.എ, കൗൺസലിങ്, സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഡിപ്ലോമ/ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് സി.ഇ.ഒ തസ്തികയിലേക്കുള്ള യോഗ്യതകൾ. ആർട്സ്/ ലിറ്ററേച്ചർ ബിരുദം, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം എന്നിവയാണ് പി.ആർ.ഒ. തസ്തികയിലേക്കുള്ള യോഗ്യത. ഇരു തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാണ്. പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www. nctichkerala.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.
പ്രോഗ്രാം ഓഫീസർ കരാർ നിയമനം
വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www. wcd.kerala.gov.in.
Read More: Kerala Job News 26 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ