Kerala Jobs 30 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
മാനുസ്ക്രിപ്റ്റ് അസിസ്റ്റന്റ്, ഓയിലിംഗ് അസിസ്റ്റന്റ് – അഭിമുഖം
കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ താളിയോലകളുടെ ഡിജിറ്റൈസേഷന് പ്രോജക്ടിന്റെ ഭാഗമായി മാനുസ്ക്രിപ്റ്റ് അസിസ്റ്റന്റ്, ഓയിലിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം 2022 ആഗസ്റ്റ് 5 ന് രാവിലെ 10 മണി മുതല്‍ മാനു സ്ക്രിപ്റ്റ് ലൈബ്രറിയില്‍ വച്ച് നടത്തുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, എ.എഫ്.എച്ച്.ക്യു, കേന്ദ്ര സർക്കാരിലെ വിവിധ സബോർഡിനേറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിൽ നിയമനത്തിന് കംപ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനത്തിനും മറ്റു വിവരങ്ങൾക്കും: https://ssc. nic. in www. ssckkr. kar.nic. in
കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www. rcctvm. gov. in
പി.ആർ.ഡി. പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവുകൾഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ prdprism2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയക്കണം.