scorecardresearch
Latest News

Kerala Jobs 30 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 30 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 30 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 30 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – പ്രിന്റിങ് ടെക്നോളജി തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10നു കോളജില്‍ നടത്തും. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. യോഗ്യത കെ.ജി.ടി.ഇ പ്രീ പ്രസ് ഓപറേഷന്‍ ആന്‍ഡ് പ്രസ് വര്‍ക്ക്/പ്രിന്റിങ് ടെക്നോളജിയില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. വിശദവിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2360391.

ഫിസിയോ, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി നല്‍കുന്നതിനായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് നിയമനം നടടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അവ തളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 14 നകം പാലക്കാട് ബ്ലോക്ക് ഓഫീസിലോ കുന്നത്തൂര്‍മേട്, കോങ്ങാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലോ എത്തിക്കണം. ഫോണ്‍: 0491 2847770.

സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരം

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ പ്രോസസ് അസോസിയേറ്റ് തസ്തികയില്‍ എണ്ണൂറോഓളം ഒഴിവുണ്ട്. 2019-22 കാലയളവില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-27. പ്രതിവര്‍ഷം 2,30,000 രൂപ ലഭിക്കും.

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ആണ് അഭിമുഖം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ ടൈം രജിസ്ട്രേഷന്‍ ഫീസ് 250 രൂപ എന്നിവ സഹിതം എത്തണം.
എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത് കൈവശം കരുതണം. ഫോണ്‍: 0491 2505435.

ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍ കരാര്‍ നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാല ഹാര്‍ഡ്‍‌വെയര്‍ ക്ലിനിക്കില്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങള്‍ www. mgu. ac.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പ്രോഗ്രാം മാനേജർ കരാർ നിയമനം

കോളജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സെപ്റ്റംബർ ഒന്നു മുതൽ 15 വരെ സ്വീകരിക്കും.

വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. സെപ്റ്റംബര്‍ രണ്ടിനു രാവിലെ 7.30 മുതല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ കായികക്ഷമതാ പരിശോധന നടക്കും. പരിശോധനയില്‍ പങ്കെടുക്കുന്നവര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ നല്‍കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പേര്, വയസ്, കമ്യൂണിറ്റി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഹാജരാക്കണം.

കുറഞ്ഞത് അഞ്ച് കായിക ഇനങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് മൂന്നിനു രാവിലെ 10നു ഭരണകാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി ഒന്നിനു 40 വയസ് കവിയാത്ത, കുറഞ്ഞത് 157 സെന്റിമീറ്റര്‍ ഉയരമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന കാഴ്ചശക്തിയുള്ളവരായിരിക്കണം. എസ്.പി.സി., എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുകളും സ്പോര്‍ട്സ്, ഗെയിംസ് ഇനങ്ങളിലുള്ള ജില്ലാ-യൂണിവേഴ്സിറ്റി തലം മുതല്‍ മുകളിലേക്കുള്ള നേട്ടങ്ങളും അധികയോഗ്യതകളാണ്. ദിവസം 755 രൂപയും മാസം പരമാവധി 20385 രൂപയുമാണ് വേതനം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 30 august 2022