scorecardresearch

Kerala Jobs 29 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 29 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

പി ജി റ്റി ഫിസിക്സ് അദ്ധ്യാപക ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് സി സ്‌കൂളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് പി ജി റ്റി ഫിസിക്സ് വിഷയം പഠിപ്പിക്കാന്‍ കരാര്‍ / ദിവസവേതനാടിസ്ഥാനത്തിനുള്ള നിയമനത്തിന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം എസ് സി ഫിസിക്സ്, ബി എഡ് , സെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഒരൊഴിവാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10 മണിക്ക് ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് സി സ്‌കൂളില്‍ എത്തേണ്ടതാണെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9946476343.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു . ജി. എന്‍. എം ഡിപ്ലോമ, കേരളാ നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായപരിധി 20 നും 35 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് എത്തണം.ഫോണ്‍ :04912530013

ഗസ്റ്റ് അധ്യാപക ഒഴിവ്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ.പോളിടെക്നിക് കോളേജില്‍ പ്രിന്റിംഗ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക് പ്രിന്റിങ് ടെക്നോളജി ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍ : 04662220450

മഴവില്ല് പദ്ധതിക്ക് വോളന്റിയർമാർ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ കേരള സർക്കാരിന്റെ K-DISC പദ്ധതിയുടെ ഭാഗമായുള്ള മഴവില്ല് പദ്ധതിക്ക് വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത സയൻസ് ബിരുദം/ മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

പ്രോജക്ട് അസിസ്റ്റന്റ് – വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ സാംസ്‌കാരിക പഠന കേന്ദ്രത്തില്‍ രണ്ട് പ്രോജക്ട് അസിസ്റ്റന്റുകളുടെ ഒഴിവുണ്ട്. ആറ് മാസ കാലാവധിയിലേക്ക് പ്രതിമാസം 20,000/- രൂപ (ഇരുപതിനായിരം രൂപ) മാസവേതന വ്യവസ്ഥയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: നെറ്റോടുകൂടിയ ഒന്നാം ക്ലാസ് എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ബിരുദാനന്തരബിരുദം, കള്‍ച്ചറല്‍ സ്റ്റഡീസിലും കേരളസ്റ്റഡീസിലുമുളള അറിവ് അഭികാമ്യം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പ്പര്യമുള്ളവര്‍ 2022 ഒക്ടോബര്‍ 6 ന് രാവിലെ 10 മണിക്ക് സാംസ്‌കാരിക പഠന കേന്ദ്രത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡയറക്ടര്‍, സാംസ്‌കാരിക പഠന കേന്ദ്രം (9495919749)

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 29 september 2022