scorecardresearch
Latest News

Kerala Jobs 29 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 29 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി , മഞ്ചേശ്വരം ക്യാമ്പസുകളിലെ നിയമ പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. വാക്‌ – ഇൻ ഇന്റർവ്യൂ ഒക്ടോബർ 31 ന് രാവിലെ 10:30 ന് പാലയാട് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ വച്ചുനടക്കും. 55 ശതമാനത്തിൽ കുറയാത്ത ബിരുധാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പി എച്ച് ഡി ഉള്ളവർക് മുൻഗണന . ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 9446078638.

ഗസ്റ്റ് അധ്യാപക ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കായിക വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഭിമുഖത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04924 254142.

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നവംബര്‍ രണ്ടിന് നടക്കും. അര്‍ഹരായവര്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത ദിവസം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടെത്തണമെന്ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്‌സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്. അപേക്ഷകർ നവംബർ 9 നു രാവിലെ 11 ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

അധ്യാപക നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവൺമെൻറ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സൂവോളജി അധ്യാപികയെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് മുൻപ് ലഭിക്കണം. യോഗ്യത: എം.എസ് സി, ബി.എഡ്, സെറ്റ് (സുവോളജി). പ്രായപരിധി- 40 വയസ്. ഫോണ്‍: 0477-2268442.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 29 october 2022