scorecardresearch
Latest News

Kerala Jobs 29 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 29 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ; നാളെ വൈകുന്നേരം വരെ അപേക്ഷ നല്‍കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ (സി.ഒ.ഇ) അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ്യ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് നാളെ(ഡിസംബര്‍ 1) വൈകുന്നേരം വരെ അപേക്ഷ സ്വീകരിക്കും.

കുറഞ്ഞത് 55 ശമാതനം മാർക്കോടെ എം.കോം. ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഓൺലൈൻ ടീച്ചിംഗ്, കണ്ടൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം, ഐ.സി.ടി അധിഷ്ടിത ടീച്ചിംഗ് ആന്‍റ് ലേണിംഗ് സിസ്റ്റം എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

പ്രതിമാസ സഞ്ചിത വേതനം 47000 രൂപ. തുടക്കത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാം.

യോഗ്യരായവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇ-മെയിൽ സബ്ജക്ട് ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category – (A) എന്ന് ചേർക്കണം.

അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം യോഗ്യരായവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. 2021 ഫെബ്രുവരി 10ലെ വിജ്ഞാപന(1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വിജ്ഞാപനവും അനുബന്ധ അപേക്ഷാ ഫോറവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എസ്.സി അഭിമുഖം ഡിസംബര്‍ ഒന്‍പതിന്

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, പട്ടികവര്‍ഗത്തിന് മാത്രമായുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) 305/2022 കാറ്റഗറി നമ്പര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2022 ഏപ്രില്‍ 28 ന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ  അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേരും ഡിസംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് എസ്.എം.എസ്/ പ്രൊഫൈല്‍ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0491 2505398.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.ksmha.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 29 november

Best of Express