scorecardresearch
Latest News

Kerala Jobs 29 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam
jobs

Kerala Jobs 29 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

പ്ലെസ്‌മെന്റ് ഡ്രൈവ്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയൽ സെന്റർ ജൂലൈ 15നു രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. +2/ഡിഗ്രി/പി.ജി/ബി.ബി.എ/എം.ബി.എ/ ബി.ടെക്/ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിലെ 317 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 13ന് ഉച്ചയ്ക്ക് രണ്ടിനു മുൻപായി https://bit.ly/3HV62N4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് http://www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം ടൈപ്പിംഗ്) തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ഉള്ളവരിൽ നിന്നും സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 20നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.medicalcouncil.kerala.gov.in.

ഗസ്റ്റ് അധ്യാപക ഒഴിവ്

തത്തമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി, കൊമേഴ്സ്(സീനിയര്‍) തസ്തികകളില്‍ താത്കാലിക ഒഴിവ്. എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495888549

അനിമേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ, പുതൂര്‍ ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴിലെ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ തസ്തികയിലേക്ക് 35 വയസ്സില്‍ താഴെ പ്രായമായ പത്താം ക്ലാസ് യോഗ്യതയുള്ള ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പലകയ്യൂര്‍, ചാളയൂര്‍, മേലെ ചാവടിയൂര്‍, താഴെ അബ്ബണ്ണൂര്‍, പട്ടണക്കല്ല്, വല്ലവട്ടി ഊരുകളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ ഏഴിനകം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ആരോഗ്യകേരളം അപേക്ഷ ക്ഷണിച്ചു

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജെ.സി ക്വാളിറ്റി അഷ്വറന്‍സ്, ട്യൂബര്‍ക്കുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി.എച്ച്.വി), മെഡിക്കല്‍ ഓഫീസര്‍ (മിസ്റ്റ് പ്രോഗ്രാം) എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ജൂലൈ 6 ന് വൈകിട്ട് 4 ന് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കുമായി http://www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഫോണ്‍: 04826 232221.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിനായി ജൂലൈ 6 നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത- ഡി.എം.എല്‍.റ്റി. (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍), ബി.എസ്.സി.എം.എല്‍.റ്റി., പാര മെഡിക്കല്‍ രജിസ്ട്രേഷന്‍, പ്രായ പരിധി 45 വയസ്സില്‍ താഴെ. ദിവസവേതനം 460/ രൂപ. താല്പര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ നിയമനം ഡിസംബര്‍ 12 വരെയോ മാതൃത്വ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ലാബ് ടെക്നിഷ്യന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ ആയിരിക്കും.

ക്ലറിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്

എറണാകുളം പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി,പുല്ലേപ്പടി, കലൂര്‍.പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ ആലപ്പുഴ ആലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ ഒന്നിന് രാവിലെ 11മുതല്‍ നടക്കും. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം 18നും 45നും മധ്യേ. ഏഴാം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2251232, 8075751649.

അക്കൗണ്ടന്‍റ്; അപേക്ഷ ക്ഷണിച്ചു

വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലെ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദവും, ടാലി, ടൂ വീലര്‍ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയില്‍ ഉള്ളവരായിരിക്കണം. ബയോഡേറ്റയും അപേക്ഷയും ജൂലൈ അഞ്ചിനകം ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 29 june 2022

Best of Express