scorecardresearch

Kerala Jobs 29 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 29 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 29 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അസി. ഫോട്ടോഗ്രാഫര്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട്ട് ആന്‍ഡ്് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. 31-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ 9.30-ന് ഹാജരാകണം. ഫൊട്ടോ ഗ്രാഫിയില്‍ (ഔട്ട് ഡോര്‍ ആന്റ് മിഡ് ഡോര്‍) അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ആയുര്‍വേദ തെറാപ്പിസ്റ്റ് അഭിമുഖം

ദേശീയ ആയുഷ് മിഷന്‍ ഭാരതീയ ചികില്‍സ വകുപ്പ് മുഖേന ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒഴിവുള്ള ഒരു ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ രണ്ടിനു രാവിലെ 10ന് ഇടുക്കി ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645415656.

കൂടിക്കാഴ്ച 31-ന്

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവരുടെ കൂടിക്കാഴ്ച ഓഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലക്ടറ്റേില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍:0477-2252548.

ചാല സ്‌കൂളില്‍ അധ്യാപക ഒഴിവ്

തിരുവനന്തപുരം ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട് ചിറ്റൂര്‍ ഗവ. കോളജില്‍ കൊമേഴ്സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 8078042347.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 29 august 2022