scorecardresearch

Kerala Jobs 29 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Kerala Jobs 29 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Kerala Jobs 06 June 2023

Kerala Jobs 29 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.

സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം.

വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

റസിഡൻഷ്യൽ ടീച്ചർ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത – ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

അഭിമുഖം മാറ്റി

ജില്ലാ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ പാലക്കാട് നഗരസഭയിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് മെയ് മൂന്ന്, അഞ്ച്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍- 0491 2528500

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഗാട്ട്സ്’ എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഇന്റേണൽ ഓഡിറ്റ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ്  കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്.  യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് അഞ്ചിന് രാവിലെ 10.30 ന്  പ്രിന്‍സിപ്പാൾ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദര്‍ശിക്കുക.

ശിശുപരിചരണ കേന്ദ്രത്തില്‍ മാനേജര്‍ നിയമനം

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ പാലക്കാട് ശിശുപരിചരണ കേന്ദ്രത്തില്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി /സൈക്കോളജി /ചൈല്‍ഡ് ഡെവലപ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ചൈല്‍ഡ് എഡ്യുക്കേഷന്‍/ ചൈല്‍ഡ് ഡെവലപ്‌മെന്റ്/ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ എന്നിവയില്‍ ബിരുദമാണ് യോഗ്യത. 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 50. അപേക്ഷകള്‍ രണ്ട് പേജില്‍ കവിയാത്ത ബയോഡാറ്റ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മെയ് മൂന്നിനകം നല്‍കണം.

റിസർച്ച് അസോസിയേറ്റ് ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവ്വേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഘാടസ്’ എന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായി മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദ വിവരങ്ങൾ www.kfri.res.in വെബ്‌സൈറ്റിൽ.

പി.എൻ.എക്‌സ്. 1928/2023

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

ICDS അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം.

അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതർക്കും വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, തിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര.പിഒ, തിരുവനന്തപുരം. ഫോൺ: 0471-2343626, Email: icdsurban2tvm@gmail.com.

പി.എൻ.എക്‌സ്. 1929/2023

ഡെപ്യൂട്ടേഷൻ ഒഴിവ്

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63700- 123700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിലേക്ക് ഉണ്ടാകുന്ന ഒരു ഒഴിവിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63700 – 123700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55  ശതമാനത്തിൽ  കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ മെയ് 10 നകം ലഭിക്കണം. ഫോൺ: 0471-2478193, Email: culturedirectoratec@gmail.com, keralaculture@kerala.gov.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 29 april 2023