Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
റിസര്‍ച്ച് അസ്സോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച്ഫെല്ലോ
കേരളസര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷണറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി സെന്റ്ററിലേക്ക് 2022 -2023 കാലയളവിലേക്ക് ”ഫിസിയോളജിക്കല്‍ ആന്റ് മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്ട്രെസ് റെസ്പോണ്‍സ് ആന്റ് ടോളറന്‍സ് ഇന്‍ ഫിഷ്” എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസ്സോസിയേറ്റിന്റേയും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
റിസര്‍ച്ച് അസ്സോസിയേറ്റ്:
യോഗ്യത:പി.എച്ച്.ഡി.ബിരുദം.
സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ദ്ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി.
അഭികാമ്യയോഗ്യത- സ്ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്.
പ്രതിഫലം-35,000/-
ജൂനിയര്‍ റിസര്‍ച്ച്ഫെല്ലോ:
യോഗ്യത – എം.എസ്സി. ബിരുദം, സുവോളജി/ഇന്റഗ്രേറ്റീവ് ബയോളജി
അഭികാമ്യയോഗ്യത – പ്രസ്തുതവിഷയത്തില്‍ ചഋഠ
പ്രതിഫലം – 23,000/-
താല്‍പ്പര്യമുളളവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, കഇഋകആ എന്ന വിലാസത്തിലേക്ക് 2022 മെയ് 12 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് (www. keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ: ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
വിവിധ വിഷയങ്ങളില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന് ബിരുദം, ടി.സി.എം.സി. രജിസ്ട്രേഷന് എന്നീ യോഗ്യതയുള്ളവര്‍ മെയ് നാലിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0477- 22822015.
എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ മുന്‍ഗണനാ (ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരേയും പരിഗണിക്കും) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത: എന്‍.സി.വി.ടി ടൂള്‍ ആന്റ് ഡൈ മേക്കിംഗും ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ളോമ ഇന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പള സ്കെയില്‍: 43400-91200. പ്രായം 18 – 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ഫിക്കറ്റുകള്‍ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് (രണ്ട്), ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ എന്നിവരും സാക്ഷ്യപ്പെടുത്തിയിരിക്കണം.
മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.
യോഗ്യത: സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റന്‍ഡന്റ് പ്ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.
താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം (ആണ്), തൃത്താല (പെണ്) മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. എച്ച്.എസ്.എസ്.ടീ മലയാളം,ഇംഗ്ലീഷ് (സീനിയര്‍) കൊമേഴ്സ് (സീനിയര്‍,ജൂനിയര്‍), എക്കണോമിക്സ് (സീനിയര്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സീനിയര്‍, സുവോളജി ജൂനിയര്‍, ബോട്ടണി ജൂനിയര്‍, ഫിസിക്സ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, കണക്ക് സീനിയര്‍, എച്ച് എസ് എ മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്, മേട്രന് കം റസിഡന്റ് ട്യൂട്ടര്‍, വാര്ഡന്, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് താത്ക്കാലിക നിയമനം നടത്തുന്നത്. അപേക്ഷ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം നല്‍കണം. യോഗ്യതാ, പരിചയ സര്‍ട്ടിഫിക്കറ്റ്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍,എസ്.സി/എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് എത്തിക്കണം. മേട്രന് കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും, ബി.എഡും, അധ്യാപക പരിചയവും ഉണ്ടായിരിക്കണം.ഫോണ്‍- പാലക്കാട് -0491 -2505005, കുഴല്‍മന്ദം -0492-2217217, തൃത്താല – 0466-2004547
മേട്രണ്‍ തസ്തികയിലേക്ക് നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422458
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ(കെയ്സ്) ഒഴിവുകൾ
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസി(കെയ്സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ – പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ മാനേജർ – സ്കിൽ ഡെവലപ്മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രൊജക്ട് മാനേജർ – സിവിൽ, പ്രൊജക്ട് എൻജിനീയർ – സിവിൽ, പ്രൊജക്ട് എൻജിനീയർ – ഇലക്ട്രിക്കൽ, ഫെസിലിറ്റീസ് കോഓർഡിനേറ്റർ, അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, എൻ.എസ്.ക്യു.എഫ് കരിക്കുലം ഡെവപ്മെന്റ് എക്സിക്യൂട്ടിവ്, പ്രൊജക്ട് ഫോർ കോഇ ആൻഡ് അക്രഡിറ്റേഷൻ എക്സിക്യൂട്ടിവ്, സെൻട്രലി സ്പോൺസേഡ് പ്രൊജക്ട് എക്സ്ക്യൂട്ടിവ്, എച്ച്.ആർ. ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ്, എക്സിക്യൂട്ടിവ് അസിസ്റ്റന്റ് ടു എംഡി, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ്, സി.എ ടു സി.ഒ.ഒ., ഒ.എ. കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. www. cmdkerala.net എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി മേയ് 11.
നിഷില്‍ ഒഴിവ്
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) മാത്തമാറ്റിക്സ് ലക്ചറര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി എച്ച്ഐ കോഴ്സിലേക്ക് ലീവ് വേക്കന്‍സിയിലാണ് ലക്ചറര്‍ നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാരീതി തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് http:// nish.ac.in/ others/career വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read More: Kerala Job News 28 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ