scorecardresearch

Kerala Jobs 28 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 28 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 28 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 28 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലും ഒരു അസിസ്റ്റന്റ് കം കാഷ്യർ തസ്തികയിലും ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ/ യൂണിവേഴ്‌സിറ്റി സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27. വിശദവിവരങ്ങൾക്ക്: http://www.keralabiodiversity.org.

കേരള ലോകായുക്തയിൽ ഡ്രൈവർ (25100-57900) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവിസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ ഉൾപ്പെടെ അപേക്ഷകൾ ഒക്ടോബർ 25നു വൈകുന്നേരം അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

താത്കാലിക തസ്തികയിൽ നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാകണം.

കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

കുട്ടനാട് കുസാറ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (3) ഒഴിവിലേക്കും കുസാറ്റ് കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിങ്ങില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്ങ് അസിസ്റ്റന്റ് പ്രൊഫസര്‍ (2) ഒഴിവിലേക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ്സോ തത്തുല്യ യോഗ്യതയോ ഉള്ള ബി.ഇ/ബി.ടെക്/ബി.എസ്, എം.ഇ/എം.എസ് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.ടെക് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മെക്കാനിക്കല്‍ എൻജിനീയറിങ് അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് വിഐസിടി സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. പിഎച്ച്.ഡി ബിരുദധാരികള്‍ക്ക് പ്രതിമാസം 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയുമാണ് പ്രതിമാസ ശമ്പളം.

https://recruit.cusat.ac.in/ എന്ന സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ 2022 ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.  പ്രായം, യോഗ്യത, സംവരണം, സ്‌പെഷ്യലൈസേഷന്‍, യുജിസി/പിയര്‍ അവലോകനം ചെയ്ത ജേണലുകള്‍ അംഗീകരിച്ചതിന്റെ തെളിവ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പുരസ്‌കാരങ്ങള്‍, സിജിപിഎ-പെര്‍സെന്റേജ് കണ്‍വേര്‍ഷന്‍ ഉള്‍പ്പെടെ യുജിസി-നെറ്റ് തുടങ്ങിയ മറ്റെല്ലാ അധിക യോഗ്യതകളും  തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷയുടെ ഒപ്പിട്ട ഹാര്‍ഡ് കോപ്പി, ഒക്ടോബര്‍ 29നകം രജിസ്ട്രാറുടെ ഓഫീസിലെത്തണം.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ സര്‍വകലശാലാ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ജേണലിസം ആന്‍ഡ് മീഡിയ സ്റ്റഡീസ് പഠനവകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ആറിന് മാങ്ങാട്ടുപറമ്പിലെ പഠനവകുപ്പിലെത്തണം.ഫോണ്‍ 9526147757

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട്, വെള്ളത്തൂവല്‍ പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉളളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും 18-46നും ഇടയില്‍ പ്രായമുള്ളവരും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാകാത്തവരും 18-46നും ഇടയില്‍ പ്രായമുള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷകര്‍ വെള്ളത്തൂവല്‍  ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒക്ടോബര്‍ 17 വൈകിട്ട് 5 വരെ  അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കുഞ്ചിത്തണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ഐ.സി.ഡി.എസ്  അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04865 265268.

ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍

ഇടുക്കി ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ ഡിസ്ട്രിക്റ്റ് അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ. /എം.എസ്.ഡബ്ല്യൂ. /എം.പി.എച്ച്. / എം.എച്ച്.എ.യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.  പ്രായം സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്.  മാസ വേതനം 25,000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ഒക്ടോബര്‍ 6 ന്  വൈകിട്ട് 4 മണിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങളും അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ ഓഫീസില്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:04862 232221.

ഐ ടി  പ്രൊഫഷണൽ നിയമനം

തിരുവനന്തപുരം നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ മെയിൻ/ സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദാംശങ്ങളും www.rdd.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 6ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമവികസന കമ്മിഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഇന്ന്

മലമ്പുഴ വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്്ട്രക്ടര്‍ തസ്തികയില്‍ ഇന്ന് രാവിലെ 11 ന് അഭിമുഖം നടക്കും.  ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്,  മൂന്ന് വര്‍ഷത്തെ പ്രവ്യത്തി പരിചയം/ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ/ഡിഗ്രി യോഗത്യയുള്ള ഈഴവ/ ബില്ലവ/ തിയ്യ വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  സംവരണ വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04912815181

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ഏഴിന്

ആലപ്പുഴ വീയപുരം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍യോഗഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമ ഇന്‍ യോഗകോഴ്സ്/യോഗ പി.ജി ഡിപ്ലോമയും പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിനു രാവിലെ 10.30-ന് വീയപുരം ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്. ഫോണ്‍:9387422372.

കാരറടിസ്ഥാനത്തില്‍ ആയമാരുടെ നിയമനം

സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി അഗളി, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്    സ്‌കൂളുകളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍് രണ്ട് ആയമാരുടെ ഒഴിവിലേക്കും, ഷൊര്‍ണൂര്‍ ബി.ആര്‍.സി ഓട്ടിസം സെന്ററിലേക്ക് ഒരു ആയയുടെ ഒഴിവിലേക്കും നിയമനം നടത്തുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ 10 ന് പറളി ബി.ആര്‍.സി സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഭിന്നശേഷികുട്ടികളുടെ അമ്മയായിരിക്കണം. കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, രണ്ട് ഫോട്ടോ സഹിതം നേരിട്ട് എത്തണമെന്ന് എസ്.എസ്. കെ ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ് ഫോണ്‍- 04912505995

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 28 september 2022