Kerala Jobs 28 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
സര്‍വേ നിയമനം കൂടിക്കാഴ്ച
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പാലക്കാട് ജില്ലയില്‍ 103 സര്‍വേയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ കൂടിക്കാഴ്ച നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സെപ്റ്റംബര്‍ 18 ലെ എഴുത്തുപരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നാല് വര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്ത് കൃത്യമായ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് താത്ക്കാലിക സര്‍വേയര്‍മാരെ നിയമിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് കത്ത് ലഭിക്കാത്തവര്‍ എംപ്ലോയ്മെന്റ് ഐഡി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എഴുത്തുപരീക്ഷ ഹാള്‍ടിക്കറ്റ് എന്നിവ സഹിതം കലക്ടറേറ്റിലുള്ള സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.
അധ്യാപക നിയമനം
സംസ്ഥാന സഹകരണ യൂണിയന് കീഴില്‍ പാലക്കാട് കോളജ് റോഡിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. എച്ച്.ഡി.സി, എം.കോം അല്ലെങ്കില്‍ എം.ബി.എ ആണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 ന് രാവിലെ 10 ന് കോളജില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9745287895.
മെഡിക്കല്‍ ഓഫീസര്‍
പാലക്കാട് ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ബി.എച്ച്.എം.എസ്, ടി.സി.എം.സി രജിസ്ട്രേഷനുള്ളവര്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), കല്‍പ്പാത്തി പി.ഒ, ചാത്തപുരം, പാലക്കാട്, പിന്-678003 വിലാസത്തില്‍ അപേക്ഷ നല്‍കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2576355.
പ്രോജക്ട് അസോസിയേറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. ബോട്ടണി/പ്ലാന്റ് സയന്‍സ്/ ബയോടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ നാഷണല്‍ ലെവല്‍ ടെസ്റ്റ് ക്വാളിഫിക്കേഷന്‍, സി എസ് ഐ ആര്/യു ജി സി – നെറ്റ് അല്ലെങ്കില്‍ ഗേറ്റ്, മോളിക്യുലര്‍ ടെക്നിക്കുകളിലെ പരിചയം, ഫംഗല്‍/ലൈക്കണ് ടാക്സോണമി, ഫൈലോജെനെറ്റിക്/ ഡാറ്റ വിശകലനം എന്നിവയില്‍ പരിജ്ഞാനം, വനമേഖലകളിലുള്ള ഫീല്‍ഡ് വര്‍ക്കില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.
നെറ്റ്/ഗേറ്റ് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 31,000 രൂപ വേതനം ലഭിക്കും. നെറ്റ്/ഗേറ്റ് യോഗ്യതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 25000, എച്ച് ആര് എ. ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമനുസൃതമായി വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 11ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് അക്കൗണ്ടിങ് ക്ലര്‍ക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍വകലാശാല ബിരുദവും പി.ജി.ഡി.സിഎ/സി.ഒ.പി.എ/ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 11ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ചിനു വൈകീട്ട് അഞ്ചു വരെ.
സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
പരീക്ഷാഭവനില്‍ സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്സി (ഐ.ടി/സി.എസ്) (റഗുലര്‍ ഫുള്‍ടൈം കോഴ്സ് കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ നെറ്റ്വര്ക്സ്, ഡി.ബി.എം.എസ്, നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്വെയര് ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വര്‍ക്കുകളിലും കുറഞ്ഞത് മൂന്നു വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം).
അപേക്ഷകള്‍, ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 10ന് മുമ്പ് pareekshabhavandsection@gmail.com അല്ലെങ്കില്‍ supdtd.cge@kerala.gov.in എന്ന വിലാസത്തില്‍ അയയ്ക്കണം.
വാക് ഇന്‍ ഇന്റര്‍വ്യൂ
- കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റുടെ തസ്തികയില്‍ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബര്‍ അഞ്ചിനു രാവിലെ 11ന് വാക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക്: http://www.khrws.kerala.gov.in.
- തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.