Kerala Jobs 28 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
പ്രൊബേഷന്‍ അസിസ്റ്റന്റ്
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേര്‍വഴി പദ്ധതി പ്രകാരമുള്ള പ്രൊബേഷന്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ആണ് യോഗ്യത. അപേക്ഷയും ബയോഡാറ്റയും അനുബന്ധ സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9745803253.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം: അഭിമുഖം ഇന്ന്
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗം കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 29) നടക്കുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ പത്തിനകം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ http://www.gecskp.ac.in ലും 0466-2260350,0466 2260565 ലും ലഭിക്കും.
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ചഡില്‍ ഒഴിവുള്ള ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷ ഡിസംബര്‍ 14 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. വിലാസം: ദി ഡയറക്ടര്‍, സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 581. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.tvm.simc.in. ഫോണ്‍: 0471 2418524, 9249432201.
പ്രോജക്ട് അസോസിയേറ്റ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ കണ്ണാടിപ്പായ സ്പെഷ്യല്‍ ബാംബൂ വെയ്വ്ഡ് മാറ്റ് പ്രോഡക്റ്റ്- സയന്റിഫിക്, ടെക്നിക്കല്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ട്രൈബല്‍ എംപവര്‍മെന്റില്‍ ഒരു പ്രോജക്ട് അസോസിയേറ്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദര്‍ശിക്കുക.
കീപ്പര്‍ തസ്തിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫുള്‍ടൈം കീപ്പര്‍ തസ്തികയില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദ യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
വന്യജീവികളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2022 ജനുവരി ഒന്നിനു 18-41നും മധ്യേ. ശമ്പളം 24400-55200. വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 19ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ ഏഴു വരെ നീട്ടി. ഫീസ് ഓണ്‍ലൈനായി ഡിസംബര്‍ ഒന്‍പതു വരെ അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.lbscentre.kerala.gov.in.