Kerala Jobs 28 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
അസി. എൻജിനിയർ (സിവിൽ) നിയമനം
ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in.
കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലേക്ക് ഒരു ഇന്റേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ എന്നിവരെയും നിയമിക്കുന്നു. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
ഇന്റേൺഷിപ്പ് (പ്രിന്റ് / വീഡിയോ ജേർണലിസം) നിയമനത്തിന് അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം/ പബ്ലിക് റിലേഷൻസിലുള്ള പി.ജി ഡിപ്ലോമ/ പി.ജി കോഴ്‌സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. 10,000 രൂപ സൗജന്യ താമസ സൗകര്യവും ലഭ്യമാകും.
ഗ്രാഫിക് ഡിസൈനർ/ വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ബിരുദം/ ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. 20,065 രൂപ (സ.ഉ (പി) നം 29/2021/ധന. തീയതി 11.02.2021 പ്രകാരമുള്ള ദിവസവേതനം) യാണ് വേതനമായി ലഭിക്കുക.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയില്‍ ഒഴിവ്
പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കോങ്ങാട്, കേരളശ്ശേരി, മങ്കര എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയില്‍ ഒഴിവ്. ഈ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം.
അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ, (പഴയ പോലീസ് സ്റ്റേഷന് സമീപം) 678631 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതും അപേക്ഷയില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്‍സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വയ്ക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2847770.
അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബികോം വിത്ത് പി.ജി.ഡി.സി.എ ആണ് യോഗ്യത. അപേക്ഷകര്‍ ഏപ്രില്‍ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം നേരിട്ടെത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0466 2261221.
വാക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റുമാരെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടാകണം. പ്രതിഫലം എഴുപതിനായിരം രൂപ .യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍/പാന്‍കാര്‍ഡ് സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ഏപ്രില്‍ 4 ന് 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ നമ്പര്‍ : 04862-233076
അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്‌ക്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ് തസ്തികയില്‍ ഒരൊഴിവും, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) തസ്തികയില്‍ ഒരൊഴിവും ഡ്രോയിംഗ് (സ്‌പെഷ്യല്‍ ടീച്ചര്‍ ) തസ്തികയില്‍ ഒരൊഴിവും, റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ 6 ഒഴിവുകളുമാണുള്ളത്.
കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 13 വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക http://www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. അപേക്ഷ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 3ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം.