scorecardresearch
Latest News

Kerala Jobs 28 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 28 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 28 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമനം

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എംടി ഫിറ്റർ തസ്തികയിൽ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിനു മുൻപ് അതാതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി : 09.07.2022ന് 18-25, നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത : എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത, ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ അഭികാമ്യം. പ്രവർത്തി പരിചയം : ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം : 19900/- രൂപ സ്ത്രീകൾ, ഭിന്നശേഷിക്കാരായുള്ള ഉദ്യോഗാർഥികൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല.

അധ്യാപക ഒഴിവ്

മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്സ്, ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍ വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815066

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു

പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ 2022 ജൂലൈ മുതല്‍ 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത: ബിരുദവും, ബി.എഡും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ജൂലൈ ഏഴിന് രാവിലെ 10.30ന് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712

ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്): ഏക ഒഴിവ്

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ(കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി. ജൂലൈ നാലിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്-2 നിയമനം

സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 6ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സയൻസ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു/തത്തുല്യ യോഗ്യതാ പരീക്ഷ പാസ്സായിരിക്കണം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടാവണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം, സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 28 june 2022