Kerala Jobs 28 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
സ്‌പെഷല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിയമനം
നീതിന്യായ വകുപ്പില്‍ ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓഫ് സെക്കന്‍ഡ് ക്ലാസ് തസ്തികയിലേക്കു നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം. യോഗ്യത: ഇന്ത്യന്‍ പൗരനായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലോ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോള്‍ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം.
അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള നിയമ ബിരുദം/അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും ഏഴു വര്‍ഷം നിയമ വിഷയങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയവും/ജൂഡീഷ്യല്‍ തസ്തികയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം/ഓണററി മജിസ്‌ട്രേറ്റായി ജോലി ചെയ്ത അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയം/ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. സ്‌പെഷല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം. കോടതി ഭാഷയില്‍ മതിയായ പ്രവീണ്യം ഉണ്ടായിരിക്കണം. നിയമന തീയതിയില്‍ 65 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല.
അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ ദൂഷ്യത്തിനു ശിക്ഷിക്കപ്പെട്ടിട്ടുള്ളവരെ പരിഗണിക്കില്ല. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്, വഞ്ചിയൂര്‍, തിരുവനന്തപുരം 695035 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. വിശദവിവരങ്ങള്‍ക്ക് http://www.keralamediaacademy.org സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0484 2422275/0484 2422068. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാലിനു വൈകിട്ട് അഞ്ച്.
ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്
സൈനികക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണ്‍ ഓഫീസില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദവും പ്രവൃത്തി പരിചയവും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രവരി നാലിനു വൈകീട്ട് അഞ്ചിനു മുമ്പ് kexcon.planprojects@gmail.com എന്ന ഇമെയില്‍ ലഭിക്കണം. ഫോണ്‍: 0471 2320772/2320771.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ഓണ്‍ലൈന്‍ പരീക്ഷ
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ഏപ്രിലില്‍ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ്, ഹവില്‍ദാര്‍ ഇന്‍ സി ബി ഐ സി, സി ബി എന്‍ പരീക്ഷ നടത്തുന്നു. ഓണ്‍ലൈനായുള്ള പരീക്ഷയുടെ വിശദവിവരങ്ങള്‍, സിലബസ് എന്നിവ http://www.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.
അസി. പ്രോജക്ട് എന്‍ജിനീയര്‍
കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ ന്യൂ ഇന്‍ഫ്ര ഇന്‍ഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുണ്ട്. വിശദാംശങ്ങള്‍ http://www.kldc.org യില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 2നകം നല്‍കണം.
ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി
പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി തസ്തികകളിലേക്കു താല്‍ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്സ് സര്‍വീസ്മാന്‍, ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത അന്‍പത് വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി പി.എസ്.സി അംഗീകൃത കോഴ്സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2213769, 2950400.