Kerala Jobs 27 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
എം.ആര്‍.എസുകളില്‍ അധ്യാപക/ അനധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം(ആണ്‍കുട്ടികള്‍), തൃത്താല(പെണ്‍കുട്ടികള്‍) മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അധ്യാപക/അനധ്യാപക തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. എച്ച്.എസ്.എസ്.ടി മലയാളം (സീനിയര്‍), ഇംഗ്ലീഷ് (സീനിയര്‍), കൊമേഴ്‌സ് (സീനിയര്‍), കെമേഴ്‌സ് (ജൂനിയര്‍), ഇക്കണോമിക്‌സ് (സീനിയര്‍), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സീനിയര്‍), സുവോളജി (ജൂനിയര്‍), ബോട്ടണി (ജൂനിയര്‍), ഫിസിക്‌സ് (സീനിയര്‍), കെമിസ്ട്രി (സീനിയര്‍), കണക്ക് (സീനിയര്‍), എച്ച്.എസ്.എ. മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മ്യൂസിക് (പി.ടി), മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍, വാര്‍ഡന്‍, എച്ച്.എസ്.എ. ഹിന്ദി, ലാബ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് നിയമനം.
ഉയര്‍ന്ന യോഗ്യത, ജോലി പരിചയമുള്ളവര്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മെയ് പത്തിനകം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടോ ഗൂഗിള്‍ ഫോം മുഖേനയോ നല്‍കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും സ്‌കൂളും പ്രത്യേകം അപേക്ഷയില്‍ രേഖപ്പെടുത്തണം. അപൂര്‍ണവും നിശ്ചിത യോഗ്യത ഇല്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും, ബി.എഡും അധ്യാപക പരിചയവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസ്- 0491 2505005, എം.ആര്‍.എസ് കുഴല്‍മന്ദം- 049222171217, എം.ആര്‍.എസ്. തൃത്താല- 04662004547