scorecardresearch
Latest News

Kerala Jobs 27 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 27 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 27 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 27 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കരാർ നിയമനം

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. പ്രായം 22നും 45നും മധ്യേ. വിവരങ്ങൾക്ക്: http://www.fisheries.kerala.gov.in.

ഐസിഫോസ്സിലെ ഗവേഷണ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്). പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രവൃത്തി പരിചയമുള്ള BTech/ MTech/ BE/ ME/ BSc/ MSc/ MCA/ MBA/ MA(Computational Linguistics /Linguistics) ബിരുദധാരികൾക്ക് റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒക്ടോബർ 3ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.

സ്വതന്ത്ര സോഫ്റ്റ്വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക് BTech/ MTech/ BE/ ME/ BSc/ MSc/ MCA/ MBAബിരുദധാരികൾക്ക് ഒക്ടോബർ 3ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ (Walk-In-Interview) സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാനും അവസരമുണ്ട്.

ഈ തസ്തികകൾ കൂടാതെ പെയ്ഡ് ഇന്റേൺഷിപ്പ്, അപ്പ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14; 0471 2413013; 9400225962.

ഇൻക്യുബേഷൻ മാനേജർ/ കോ-ഓർഡിനേറ്റർ

ഐസിഫോസിലെ സ്വതന്ത്ര ഇൻക്യൂബേറ്റർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമുള്ള തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് MBA ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ഒക്ടോബർ 3ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ (Walk-In-Interview) സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14; 0471 2413013; 9400225962.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ (സി.ഇ.ടി) യിൽ രസതന്ത്ര വിഭാഗത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ ഏഴിനു രാവിലെ 10നു രസതന്ത്ര വിഭാഗത്തിൽ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2515561.

അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍കാലിക നിയമനം

കണ്ണൂര്‍ സര്‍വകലാശാലയുടെ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം.

യോഗ്യത: ബയോഇന്‍ഫോമാറ്റിക്‌സ് / കംപ്യൂട്ടേഷണല്‍ ബയോളജി അനുബന്ധ വിഷയത്തില്‍ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്. നെറ്റ് /പി എച്ച് ഡി ഉള്ളവര്‍ക്കും അനുബന്ധ വിഷയ മേഖലയില്‍ ഗവേഷണ പ്രസിദ്ധികരണങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വകുപ്പില്‍ 30നു രാവിലെ 10:30നു മുമ്പായി ഹാജരാകണം.

നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സ്പീച്ച് പാത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. സ്ഥിര നിയമനമാണ്. അപേക്ഷകൾ 28ന് രാവിലെ 10 മുതൽ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും http://www.kcmd.in സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 12ന് വൈകിട്ട് 5 വരെ. ഫോൺ: 0471 2553540.

ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ

വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വീതമാണുള്ളത്.

ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ്സ്. 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.

സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.

നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്: http://www.keralasamakhya.org.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 27 september 2022