Kerala Jobs 27 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഏജന്റ് മാരുടെ നിയമനം
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റ്ുമാരെ നിയമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, സഹകരണ സൊസൈറ്റി കളക്ഷന്‍ ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകള്‍ ഉള്‍പ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 9567339292, 9645827355
സൈക്കോളജി അപ്രന്റീസ് നിയമനം
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തേക്ക് സൈക്കോളജിസ്റ്റ് താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ രണ്ട് രാവിലെ 11ന് അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍-04924254142.
തീയതി നീട്ടി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://www.kittsedu.org, 0471-2329468/2339178.
ഗസ്റ്റ് അധ്യാപക താത്കാലിക നിയമനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 51 അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയര്‍മാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ ജീവനക്കാരായിട്ടാണ് നിയമനം. നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വേയ്ക്ക് വേണ്ടി, മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എഞ്ചിനീയര്‍ എന്ന നിലയിലാണ് നിയമനം. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ ബി ടെക് ആണ് അടിസ്ഥാന യോഗ്യത. തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
നീരുറവ് പദ്ധതിയിലൂടെ നിലവില്‍ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടത്തില്‍ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റര്‍ പ്ലാൻ ഇതിനായി തയ്യാറാക്കണം. ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും, ഭൂഗര്‍ഭജലവും, ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് മാത്രമേ ഇത് തയ്യാറാക്കാനാകൂ. ജിഐഎസ് സംവിധാനമുള്‍പ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി. ഈ പ്രക്രീയ ഫലപ്രദമായി നടത്താനാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജലാശയ സംരക്ഷണത്തിനുള്ള ഡിപിആര്‍ ഈ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
ആയുര്‍വേദ കോളേജില്‍ മെഡിക്കല്‍ ഓഫീസര്‍
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്സും മെഡിക്കല്‍ കൗണ്സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ നവംബര്‍ നാല് രാവിലെ 10:30ന് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം എത്തേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2460190.
ജ്വാല പദ്ധതില്‍ ജില്ലാ കോഡിനേറ്റര്‍, വുമണ്‍ ഫെസിലിറ്റേറ്റര്‍ അവസരം
ജില്ലാ പഞ്ചായത്തും, ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി നടപ്പാക്കുന്ന ജ്വാല പദ്ധതിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ എന്നിവരെ നിയമിക്കുന്നു. അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. 25 മുതല്‍ 45 വയസ്സ് വരെയാണ് പ്രായപരിധി. എംഎസ്ഡബ്ലൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യേല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ജില്ലാകോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സ്ത്രീശാക്തീകരണ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും ജില്ല വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8921697457, 0471-2969101.
മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 4ന്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. എം.എ. സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31-നകം അപേക്ഷിക്കണം. ഫോണ്‍: 0478 2812693, 2821411.
ഡ്രൈവര്‍ അഭിമുഖം മൂന്നിന്
ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11-ന് വെളിയനാട് ബ്ലോക്ക് ഓഫീസില്‍ നടക്കം. എട്ടാം ക്ലാസ് വിജയവും ഹെവി ലൈസന്‍സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍: 0477- 2753238.
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം: അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ നീട്ടി. വെബ്‌സൈറ്റ്: http://www.kittsedu.org. ഫോണ്‍: 0471 – 2329468/2339178.
ലാബ് അസിസ്റ്റന്റ് നിയമനം
ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എല്‍.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷന്‍ കോഴ്‌സ് വിജയവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-2274253.