Kerala Jobs 27 May 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഡെപ്യൂട്ടേഷന് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ ഡയറക്ടര്‍/പ്രൊഫസര്‍ തസ്തികയിലും പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലും കെ.എസ്.ആര്. വ്യവസ്ഥകള്‍ പ്രകാരം ഡെപ്യൂട്ടേഷന് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. റഗുലേഷന് അനുശാസിക്കുന്ന യോഗ്യതകളുള്ള യൂണിവേഴ്സിറ്റി/ഗവണ്മെന്റ്/എയ്ഡഡ് കോളേജുകളിലേയും കേന്ദ്ര/സംസ്ഥാന/അര്‍ദ്ധ സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനങ്ങളിലേയും അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 21-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് മാതൃസ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. സഹിതം അപേക്ഷയുടെ പകര്‍പ്പ് ജൂണ്‍ 28-ന് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ തസ്തികയിലേക്ക് 2018-ലെ യു.ജി.സി. റഗുലേഷന്‍സില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്കും അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ അവരേയും പരിഗണിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
റേഡിയേഷന് ഫിസിക്സ് അസി. പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ റേഡിയേഷന് ഫിസിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍നിയമനം നടത്തുന്നതിനായി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. യോഗ്യരായവരെ അഭിമുഖ വിവരം നേരില്‍ അറിയിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്സില്‍ തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 2-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
നഴ്സിംഗ് അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 8-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ബാസ്കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, സോഫ്റ്റ് ബോള്‍ കോച്ച് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
ലൈഫ് ഗാർഡ് അപേക്ഷ ക്ഷണിച്ചു
2022 ട്രോൾബാൻ കാലയളവിൽ (2022 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം. 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുളളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ.പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ 2022 മെയ് 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768 നമ്പറിൽ ബന്ധപ്പെടാം.