scorecardresearch
Latest News

Kerala Jobs 27 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 27 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam

Kerala Jobs 27 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഫീല്‍ഡ് കോര്‍ഡിനേറ്റര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇക്കണോമിക്‌സ് വിഭാഗം നേതൃത്വം നല്‍കുന്ന കേരളത്തിലെ പൊതുവിതരണസമ്പ്രദായത്തിന്റെ സോഷ്യല്‍ ഓഡിറ്റിലേക്ക് ഫീല്‍ഡ് കോര്‍ഡിനേറ്റര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദാനന്തരബിരുദം (ഏതെങ്കിലുംവിഷയത്തില്‍). താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയുമായി 2023 മാര്‍ച്ച് 31 ന് രാവിലെ പത്തു മണിക്ക് മുന്‍പായി ഇക്കണോമിക്‌സ് വിഭാഗം ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 7012849833/8281989169

ജൻഡർ സ്പെഷ്യലിസ്റ്റ് ഒഴിവ്

 ആലപ്പുഴയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ, ഈഴവ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് ജൻഡർ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സോഷ്യൽവർക്ക്/ അനുബന്ധ കോഴ്സുകളിലെ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ/ സർക്കാർ ഇതര സ്ഥാപനങ്ങളിൽ സമനമേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

01.01.2023 ന് 40 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 25,750 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 20 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

പീഡിയാട്രിക് നെഫ്രോളജി സീനിയർ റെസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി സീനിയർ റെസിഡന്റ് തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഏപ്രിൽ മൂന്നിനു രാവിലെ 10.30നാണ് അഭിമുഖം. ഡി.എം അല്ലെങ്കിൽ ഫെല്ലോഷിപ്പ് ഇൻ പീഡിയാട്രിക് നെഫ്രോളജി / ഡി.എം. ഇൻ നെഫ്രോളജി എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ

തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. സംസ്‌കൃതം ഐശ്ചികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ വിദ്ധ്വാൻ (സംസ്‌കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്‌കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ്, പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്) എന്നിവയും വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 12നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാരജാകണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 27 march 2023

Best of Express