scorecardresearch
Latest News

Kerala Jobs 27 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 27 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ജൂൺ 30 വരെ സമയം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327, www.lbscentre.kerala.gov.in

കോഴ്സ് ഡയറക്ടർ നിയമനം 

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇൻറ്റഗ്രേറ്റഡ്‌  എം. കോം. പ്രോഗ്രാമിൽ  2  വർഷ  കാലാവധിയിൽ  കോഴ്‌സ് ഡയറക്ടറെ നിയമിക്കുന്നതിന്  യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷിക്കാനുള്ള അവസാന തീയ്യതി 30/06/2022 . അപേക്ഷ ഫീസ് 1500/- രൂപ. (SC/ST വിഭാഗങ്ങൾക്ക് 750/- രൂപ)  ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

വിദ്യാഭ്യാസ യോഗ്യത: കൊമേഴ്‌സ്/ മാനേജ്‌മെന്റ്‌ വിഷയത്തിൽ 55% മാർക്കിൽ കുറയാതെ പി.ജി,  നെറ്റ്/ പി എ ച്ച്. ഡി. ഗവൺമെൻറ്/ എയ്ഡഡ് കോളേജ് അസിസ്റ്റൻറ് / അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 15  വർഷത്തിൽ കുറയാത്ത അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായ പരിധി 01.01.2022  ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ  വിവരങ്ങൾക്ക്  https://www.kannuruniversity.ac.in/   എന്ന വെബ്‌സൈറ്റ്  സന്ദർശിക്കുക.

പ്രോജക്ട് ഫെല്ലോ – വാക് ഇന്‍ ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ മനോന്‍മണിയം സുന്ദരനാര്‍ സെന്‍റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസിലെ “Documentation and Comparative Study of Tamil Malayalam Cultural Heritage” എന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എ. (തമിഴ്) (കുറഞ്ഞത് 55% മാര്‍ക്ക്) എസ്.സി./എസ്.ടി. – 50% മാര്‍ക്ക്), തമിഴ്, മലയാളം ഭാഷകളിലെ പ്രാവീണ്യം, തമിഴ്-മലയാളം താരതമ്യപഠനത്തില്‍ രണ്ടുവര്‍ഷം ഗവേഷണ പരിചയം അഭികാമ്യം. വേതനം: പ്രതിമാസം 15,000/- രൂപ. താല്‍പ്പര്യമുളളവര്‍ 2022 ജൂലൈ 5 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ മനോന്‍മണിയം സുന്ദരനാര്‍ സെന്‍റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ജൂനിയര്‍ റസിഡന്റ്മാരുടെ ഇന്റര്‍വ്യൂ

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.ബി.ബി.എസ്., ഒരുവര്‍ഷം ഇന്റേണ്‍ഷിപ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം 42000/-.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജൂലൈ 5, രാവിലെ 11 ന് ഹാജരാകാണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :04862-233076

അഭിമുഖം നാളെ

ആലപ്പുഴ: ഗവൺമെന്‍റ്  മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌കൂളിൽ യു.പി.എസ്.ടി ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 29ന് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0477 2260877.

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോട്ടായി ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (ആണ്‍കുട്ടികളുടെ ) ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യു.പി വിഭാഗത്തില്‍ 5, 6, 7 ക്ലാസ്സുകളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. യുപി വിഭാഗത്തില്‍ ടി.ടി.സിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍  സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 8547630127

മേട്രണ്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ ലേഡീസ് ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. താമസിച്ചു ജോലി ചെയ്യാന്‍ താത്പര്യമുള്ള  വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത – പത്താം ക്ലാസ് വിജയം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 40 വയസ്സിന് മുകളില്‍. താത്പര്യമുള്ളവര്‍  ജൂണ്‍ 30 രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഇലക്ട്രീഷ്യൻ ഒഴിവ്

ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.

ആലുവ ജില്ലാ ആശുപത്രിയിൽ താല്ക്കാലിക ഒഴിവുകൾ

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ   ആംബുലൻസ് ഡ്രൈവർ,ഒ.എസ്.ടി. സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ,ഇ.സി.ജി. ടെക്നീഷ്യൻ , ഒ.എസ്.ടി. കൗൺസിലർ എന്നീ താൽക്കാലിക തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. ഡ്രൈവർ, സ്റ്റാഫ് നഴ്സ്, ഡയാലിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം
 ബുധനാഴ്ച(ജൂൺ 29) രാവിലെ 11 മണിക്കും, ഇ.സി.ജി. ടെക്നീഷൻ,കൗൺസിലർ തസ്തികകളിലേക്കുള്ള അഭിമുഖം അന്നേ ദിവസം 1.30 നും ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.

പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഹെവി ലൈസൻസുള്ള 40 വയസ്സിന് താഴെയുള്ളവരെയാണ് ഡ്രൈവർ തസ്തികയിലേക്ക് പരിഗണിക്കുക. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ബി.എസ്.സി/ ജി.എൻ.എം. യോഗ്യതയുള്ളവർക്ക്‌ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി കഴിഞ്ഞ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷൻ തസ്തികയിലപേക്ഷിക്കാം.ഗവൺമെൻറ് അംഗീകൃത  ഇ.സി.ജി. ടെക്നീഷൻ കോഴ്സോ, വി.എച്ച്.എസ്.ഇ യിൽ നിന്നും ഇ.സി.ജി ആൻറ് ഓഡിയോമെട്രിക് ടെക്നോളജി കഴിഞ്ഞവർക്കോ ഇ.സി.ജി.ടെക്നീഷൻ തസ്തികയിലപേക്ഷിക്കാം.കൗൺസിലർ തസ്തികയിലേക്കുള്ള അപേക്ഷകർ എം.എസ്.ഡബ്ല്യു കഴിഞ്ഞവരായിരിക്കണം.
യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും ബയോ ഡാറ്റയുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട്  അറിയിച്ചു.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 27 june 2022