scorecardresearch
Latest News

Kerala Jobs 27 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 27 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Job, job news, ie malayalam

Kerala Jobs 27 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അധ്യാപക നിയമനം

മലപ്പുറം മങ്കട ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡമോണ്‍സ്ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ അധ്യാപക നിയമന നടത്തുന്നു. യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം ബയോഡാറ്റ സഹിതം foodcraftpmna @gmail.com ല്‍ അയക്കണം. ഫോണ്‍: 04933 295733

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് അഞ്ചിന്

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം)തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എ.എം.എസ്, കൗമാരഭൃത്യത്തില്‍ എം.ഡി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2320988.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന് റവന്യൂ ടവര്‍, രണ്ടാം നില, അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടത്തില്‍ കൂടികാഴ്ച നടക്കും. ഒരു ഒഴിവ്. ശമ്പളം കണ്‍സോളിഡേറ്റഡ് പേ – 17000 രൂപ. യോഗ്യത- ഡി.സി.എ/ബിടെക്(സിഎസ്/ഐടി)ബിബിഎ/ബിഎസ് സി (സിഎസ്) ഡിഗ്രി, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് സ്പീഡ്, ഗവ.സെക്ടര്‍/സോഷ്യല്‍ സെക്ടര്‍ സകീമുകളില്‍ പ്രവൃത്തി പരിചയം, പ്രായം 01.01.2022ന് 40 കവിയരുത്. നിശ്ചിത യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9072650492.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍/ സൈക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പി.ജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എം.ബി.ബി.എസ്, സൈക്യാട്രിയില്‍ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്‍ഡിംഗ്, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനകം നേരിട്ട് നല്‍കണം. ഫോണ്‍: 0477-2251650, 2252329.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

പാലക്കാട് കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം, വെറ്ററിനറി ലബോറട്ടറിയില്‍ എലിസ ടെസ്റ്റിഗില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവരായിരിക്കണം. നിയമന കാലാവധി മൂന്ന് മാസം. അല്ലെങ്കില്‍ പ്രസ്തുത തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെ. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റനുബന്ധ രേഖകളും സഹിതം പാലക്കാട് കാലി വസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്‍ ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2520626

ഹിന്ദി ഗസ്റ്റ് അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ.കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 8078042347

വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്., എം.ഡി(കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് അഞ്ചിനാണ് അഭിമുഖം. താത്പര്യമുള്ളവർ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 11നു നേരിട്ട് ഹാജരാകണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 27 july 2022