scorecardresearch
Latest News

Kerala Jobs 27 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 27 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 27 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അസി. പ്രോജക്ട് എന്‍ജിനീയര്‍

കേരള ലാന്‍ഡ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ന്യൂ ഇന്‍ഫ്ര ഇന്‍ഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ http://www.kldc.org യില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി രണ്ടിനകം നല്‍കണം.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

തിരുവനന്തപുരം നെടുമങ്ങാട് ഐ.ടി.ഡി.പിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങില്‍ പ്രാവിണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 18നും 42നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

മൂന്നുമാസത്തേക്കാണു നിയമനം. മാസം 20,000 രൂപയാണു ശമ്പളം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി രണ്ടിനു വൈകിട്ട് നാലിനു മുന്‍പായി നെടുമങ്ങാട് ഐ.ടി.ഡി പി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557.

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പ്പന്റര്‍) തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഏഴിനു മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, എന്‍ടിസി കാര്‍പ്പന്റര്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.

താത്കാലിക നിയമനം

എറണാകുളം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2022-23 പട്ടികവര്‍ഗ ഉപപദ്ധതി നൂതന പദ്ധതി ഉണ്ണിക്കൊരു മുത്തം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ 12 വയസില്‍ താഴെയുളള പട്ടികവര്‍ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് നല്‍കലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുളള ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, പാരാ മെഡിക്കല്‍ എന്നീ യോഗ്യതയില്‍ ഏതെങ്കിലുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പദ്ധതി കാലയളവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പട്ടികവര്‍ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 40 നും മധ്യേ. പ്രതിമാസ വേതനം 20000 രൂപ. നിയമന രീതി കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍. അപേക്ഷ അയക്കേണ്ട വിലാസം ട്രൈബര്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ 686669. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28നു വൈകിട്ട് നാലു വരെ. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, ജാതി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പ്രവര്‍ത്തനമേഖല കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ സങ്കേതങ്ങള്‍.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

എറണാകുളം മഹാരാജാസ് കോളജ് കെമിസ്ട്രി വിഭാഗം സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇന്‍സ്ട്രുമെന്‍സില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31നു രാവിലെ 10.30നു കോളജ് ഓഫീസില്‍ ഹാജരാകണം.

പ്രോഗ്രാമര്‍ വാക് ഇന്‍ ഇന്റര്‍വ്യു

കേരളസര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററിലേക്കു കരാറടിസ്ഥാനത്തില്‍ പ്രോഗ്രാമര്‍മാരെ നിയമിക്കുന്നതിനായി ഒക്‌ടോബര്‍ 18നു നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ വാക് – ഇന്‍ – ഇന്റര്‍വ്യു ഫെബ്രുവരി ഒന്നിനു് രാവിലെ 11നു സര്‍വകലാശാലയുടെ പാളയം ഓഫീസില്‍ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അന്നു രാവിലെ 9.30നു മുന്‍പായി സര്‍വകലാശാല പാളയം ക്യാമ്പസിലുളള പ്രോ-വൈസ് ചാന്‍സലറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.

യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി, വേതനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കു സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in/jobs) ഒക്‌ടോബര്‍ 13നു പ്രസിദ്ധീകരിച്ച വിജ്ഞാപനം സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 27 january 2023

Best of Express