Kerala Jobs 27 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ്
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ കൊറിയ സെന്ററിന്റെ റിസര്‍ച്ച് പ്രോജക്ടില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികളില്‍ ഓരോ ഒഴിവുകളില്‍ ഒരു വര്‍ഷത്തേക്കാണു നിയമനം.
സോഷ്യല്‍ സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ അനലിറ്റിക്കല്‍, കമ്യൂണിക്കേഷന്‍ വൈദഗ്ധ്യവുമുള്ളവരെയാണു റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്കു പരിഗണിക്കുന്നത്. കൊറിയന്‍ ഭാഷയില്‍ പ്രാവീണ്യമോ കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംജി സര്‍വകലാശാലയില്‍ പി.എച്ച്.ഡി എന്റോള്‍മെന്റോ അഭികാമ്യം.
പ്രതിമാസ വേതനം 20000 രൂപ. നിബന്ധനകള്‍ക്കു വിധേയമായി അധികമായി രണ്ടു വര്‍ഷത്തേക്ക് സേവന കാലാവധി നീട്ടി നല്‍കിയേക്കും.
സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ ഹ്യുമാനിറ്റീസില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയാണ് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ അനലിറ്റിക്കല്‍, കമ്യൂണിക്കേഷന്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം. കൊറിയന്‍ ഭാഷയില്‍ പ്രാവീണ്യവും നിലവില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും അഭികാമ്യ യോഗ്യതകളായി പരിഗണിക്കും. പ്രതിമാസ വേതനം 10,000 രൂപ.
താല്‍പ്പര്യമുള്ളവര്‍ ബയോ ഡേറ്റയും ഒരു പേജില്‍ കവിയാത്ത മോട്ടിവേഷന്‍ ലെറ്ററും (500 വാക്ക്, ടൈപ്പ് ചെയ്തത്) office.kcmgu@gmail.com എന്ന ഇ മെയില്‍ വിസാലത്തിലേക്കു മാര്‍ച്ച് 10ന് മുന്‍പ് അയയ്ക്കണം. ഫോണ്‍: 9968480880.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: ഒ എം ആര്‍ പരീക്ഷ നാലിന്
വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പ്ലംബര്‍ (കാറ്റഗറി നമ്പര്‍ 397/2021) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷയുടെ സമയം മാര്‍ച്ച് നാലിനു രാവിലെ 7.15 മുതല്‍ 9.15 വരെ പുന:ക്രമീകരിച്ചു. ഹാള്‍ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. പരീക്ഷ കേന്ദ്രത്തിലും തീയതിയിലും മാറ്റമില്ല.
ഡെപ്യൂട്ടേഷന്‍ നിയമനം
കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്കു ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലര്‍ക്കുമാര്‍ക്കും കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും സര്‍വീസും ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി. ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വിസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് ഏഴിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം.
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്ത്ലാബ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ബാച്ച്ലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിയില്‍ (BCVT) ബിരുദം. ബിവിസിടി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കാര്‍ഡിയോവാസ്‌കുലര്‍ ഡിപ്ലോമ (DCVT) ഉള്ളവരെ പരിഗണിക്കും. എക്കോ കാര്‍ഡിയോഗ്രാഫി ചെയ്യുന്നതില്‍ കഴിവുള്ളവരായിരിക്കണം.
പ്രായപരിധി 20-36. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിനു രാവിലെ 11ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കണം.. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ 10 മുതല്‍ 11 വരെ.
സീനിയർ പ്രൊജക്റ്റ് അസോസിയേറ്റ്, പ്രൊജക്റ്റ് അസോസിയേറ്റ്
പുതുതായി തുടങ്ങുന്ന പ്രൊജക്റ്റിലേക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സീനിയർ പ്രൊജക്റ്റ് അസോസിയേറ്റ്, പ്രൊജക്റ്റ് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. നിയമന കാലാവധി നീളാൻ സാധ്യതയുണ്ട്.
സോഷ്യൽ സയൻസിൽ പി.ജി, പ്രവൃത്തിപരിചയം, ഗവേഷണോപാധികളെക്കുറിച്ചുള്ള അറിവ്, വേർഡ്/ഡാറ്റ പ്രൊസസിംഗ് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അറിവ് എന്നിവയാണ് യോഗ്യതകൾ. പ്രൊജക്റ്റുകൾ, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് എന്നിവ അധിക യോഗ്യതയാണ്. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി എഴുതാൻ കഴിയണം. യാത്ര ചെയ്യാനും പുതിയ വിഷയങ്ങൾ പഠിക്കാനും താൽപര്യമുള്ള ആളായിരിക്കണം.
2023 മാർച്ച് ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം പ്രായം. സീനിയർ പ്രൊജക്റ്റ് അസോസിയേറ്റിന് 35,000 രൂപയും പ്രൊജക്റ്റ് അസോസിയേറ്റിന് 25,000 രൂപയുമായിരിക്കും പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ prarecruitmentimg@gmail.com എന്ന ഇ-മെയിലിലേക്ക് മാർച്ച് ഒൻപതിനു മുൻപ് റെസ്യൂമെ അയക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി മാർച്ച് 15ന് ഐ എം ജിയിൽഎഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ തസ്തികയിലേക്കു നിയമിക്കപ്പെടുന്നതിനു മാർച്ച് 10നു രാവിലെ 10.30നു വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഭിന്നശേഷിക്കാർക്കായി ഡീസൽ മെക്കാനിക് ഒഴിവ്
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കു (അസ്ഥി വൈകല്യം-1) സംവരണം ചെയ്ത ഡീസൽ മെക്കാനിക് (അപ്രന്റീസ്ഷിപ്പ്) തസ്തികയിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസ്, ഡീസൽ മെക്കാനിക്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (2019-2023 കാലയളവിൽ യോഗ്യത നേടിയത്) എന്നിവയാണ് യോഗ്യത. വയസ് 18-30 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് ആറിനു മുൻപ് രജിസ്റ്റർ ചെയ്യണം.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ
പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ (ശമ്പള സ്‌കെയിൽ 68700 – 110400) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി ജനുവരി ഒന്നിന് 55 വയസ്. യോഗ്യതകൾ, അപേക്ഷാ മാതൃക തുടങ്ങിയ വിശദ വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.