Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ട്രസ്റ്റി നിയമനം
പട്ടാമ്പി താലൂക്ക് ശ്രീ അന്തിമഹാകാളന്‍ അയ്യപ്പക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള തദ്ദേശവാസികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ വകുപ്പിന്റെ ഒറ്റപ്പാലം ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
താത്കാലിക നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ. റ്റി. ഡി. പി -യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍/ഇലച്ചിവഴി ഒ. പി ക്ലിനിക്കുകളില്‍ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ താല്കാലിക കരാര്‍ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അഭിമുഖത്തിന് ക്ഷണിക്കുന്നു. സയന്‍സ് വിഷയങ്ങളില്‍ പ്രീ-ഡിഗ്രി /പ്ലസ് ടു /വി. എച്. എസ്. സി യും, അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബി. എസ്. സി. നേഴ്സിംഗോ, മൂന്ന് വര്‍ഷത്തെ ജി. എന്‍. എം പാസ്സ് ആയവര്‍ക്കും , കേരള നേഴ്സ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ രെജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. 20 മുതല്‍ 41 വയസ്സുവരെയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് പ്രമാണങ്ങള്‍ സഹിതം മെയ് 17ന് രാവിലെ 10 മണിക്ക് അഗളി മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലുള്ള ഐ. റ്റി. ഡി. പി പ്രൊജക്റ്റ് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഡോക്ടർമാരെ കരാറിൽ നിയമിക്കുന്നു
പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. മേയ് 5ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2559388. ഇ-മെയിൽ: iidtvm@yahoo.com.
വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ
ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു
ക്ര.നം, തസ്തിക, യോഗ്യത, പ്രായപരിധി, വേതനം എന്ന ക്രമത്തില്‍
1.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എം.എം ഫില്‍, ആര്.സി.ഐ രജിസ്ട്രേഷന്, പ്രവൃത്തി പരിചയം അഭികാമ്യം. 01/04/2022 ല്‍ 40 വയസ്സ് കവിയരുത്, പ്രതി മാസം 20,000/ രൂപ
2.ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവല്പ്പ്മെന്റ്, ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം , 01/04/2022 ല്‍ 40 വയസ്സ് കവിയരുത്, പ്രതി മാസം 16,180/ രൂപ.
3 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, എം.ഡി (പീഡിയാട്രിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന് അനസ്തേഷ്യ, ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍, കൗണ്‍സില്‍ രജിസ്ട്രേഷന്, 01/04/2022 ല്‍ 67 വയസ്സ് കവിയരുത്, പ്രതി മാസം 65,000/ രൂപ
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 05 വ്യാഴായ്ച്ച രാവിലെ 10.00 മണിക്ക് യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 232221
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www. kelsa.nic.in.
Read More: Kerala Job News 26 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ