scorecardresearch
Latest News

Kerala Jobs 26 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 26 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കളമശ്ശേരി എ.വി.ടി.എസ് ഡൊമസ്റ്റിക് അപ്ലയന്‍സസ് മെയിന്റനന്‍സ് സെക്ഷനില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തനപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ /ഡിഗ്രിയും പ്രസ്തുത മേഖലയില്‍ മിനിമം രണ്ട് വര്‍ഷം പ്രവര്‍ത്തനപരിചയവുമാണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30-ന് രാവിലെ 11-ന് എ.വി.ടി.എസ്. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9495196601 (പ്രിന്‍സിപ്പല്‍).

സെക്യൂരിറ്റി ഓഫീസര്‍ ഇന്റര്‍വ്യൂ

ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ല്‍ സെക്യൂരിറ്റി തസ്തികയുടെ തെരഞ്ഞടുപ്പിന്റെ ഭാഗമായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഇന്റര്‍വ്യൂ, ശാരീരിക അളവെടുപ്പ് സെപ്റ്റംബര്‍ 30-ന് പി.എസ്.സി എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ മെസേജ് അയച്ചിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട അഡ്മിന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 7.30 ന് എത്തിച്ചേരണം.

ലൈബ്രേറിയന്‍ ഒഴിവ്

ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. നിലവില്‍ ഒഴിവുകളുള്ള സ്‌കൂളുകളിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി സയന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതല്‍ 45 വരെ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം: അപേക്ഷ 30 വരെ

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലീഗല്‍ കൗണ്‍സിലര്‍ ഒഴിവില്‍ താത്ക്കാലിക നിയമനം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പട്ടികജാതിക്കാര്‍ക്ക് അടിയന്തര നിയമസഹായം, ബോധവത്ക്കരണം, മാനസിക പിന്തുണ ലഭ്യമാക്കുന്നതിന് സംസ്ഥാന ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമനം. 20,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും നിയമത്തില്‍ ബിരുദവും അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം. പ്രായപരിധി 21 നും 40 നും ഇടയില്‍. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിലവില്‍ നിയമ പഠനം നടത്തുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678 001 വിലാസത്തില്‍ സെപ്റ്റംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വിധവ സംഘം സന്നദ്ധ സംഘടനയുടെ കീഴില്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററിലേക്ക് സ്ത്രീ ലീഗല്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത എല്‍.എല്‍.ബി ബിരുദം. സ്ത്രീക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കോളെജ് റോഡ്, പാലക്കാട് വിലാസത്തില്‍ അപേക്ഷിക്കണമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9846517514, 8281999061.

ഡോക്ടര്‍ – ലാബ് ടെക്നീഷ്യന്‍ നിയമനം

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ നെല്ലിമേട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു. ഡോക്ടര്‍ക്ക് എം.ബി.ബി.എസും പെര്‍മനന്റ് രജിസ്‌ട്രേഷനും ലാബ് ടെക്‌നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഭിമുഖം ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ നടക്കും. ഫോണ്‍: 04923 232226, 9496047225.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ വനിതാ ഐ.ടി.ഐ.യിലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ് ട്രേഡിലെ(എം.സി.ഇ.എ) ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷ ഡിപ്ലോ/ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരായിരിക്കണം. ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗക്കാരെയും പരിഗണിക്കും. കൂടിക്കാഴ്ച സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181.

ഗസ്റ്റ് അധ്യാപക നിയമനം

ഷൊര്‍ണ്ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട്, ചാത്തന്നൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലെയ്സ് സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത എം.എ ഇംഗ്ലീഷ്, ബി.എഡ്, സെറ്റ്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഷൊര്‍ണ്ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2932197.

അപേക്ഷ ക്ഷണിച്ചു

വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഇന്റർസെപ്റ്റർ / റെസ്‌ക്യൂ ബോട്ടിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തസ്തിക ഒന്ന്- ബോട്ട് സ്രാങ്ക്: ദിവസവേതനം 1,155 രൂപ. യോഗ്യത- ഏഴാം ക്ലാസ്. 1970 ലെ കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ് / എം.എം.ഡി ലൈസൻസ് / മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ് / ട്രാവൻകൂർ കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. നേവിയിലും കോസ്റ്റ് ഗാർഡിലും ബി.എസ്.എഫിന്റെ വാട്ടർ വിങ് സൈനികരായും ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്തുള്ള പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.

തസ്തിക രണ്ട്- ബോട്ട് ഡ്രൈവർ: ദിവസവേതനം 700 രൂപ. യോഗ്യത- ഏഴാം ക്ലാസ്. കേരള സ്‌റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ്. നേവി കോസ്റ്റ് ഗാർഡ് ബി.എസ്.എഫിന്റെ വാട്ടർ വിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. 5 ടൺ/ 12 ടൺ ഇന്റർസെപ്ടർ ബോട്ട് കടലിൽ ഓടിച്ചുള്ള മൂന്നുവർഷത്തെ പരിചയം. പ്രായപരിധി 30/06/2022 ന് 45 വയസ് കവിയാൻ പാടില്ല.

തസ്തിക മൂന്ന്- ബോട്ട് ലാസ്‌കർ: ദിവസവേതനം 645 രൂപ. യോഗ്യത-ഏഴാം ക്ലാസ്. പോർട്ട് വകുപ്പ് നൽകുന്ന ബോട്ട് ലാസ്‌കർ ലൈസൻസ്. 30/06/2022 ന് 18-40 പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. തസ്തികകളിലേക്കുള്ള ശാരീരികക്ഷമത- ഉയരം 5 അടി 4 ഇഞ്ച്, നെഞ്ചളവ് 31” – 32 1/2′. കാഴ്ചശക്തി- ദൂരക്കാഴ്ച 6/6, സമീപ കാഴ്ച – 0/5, വർണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടാവാൻ പാടില്ല.

അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരീക്ഷയിൽ വിജയിക്കേണ്ടതാണ്. ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീകൾ, വികലാംഗർ, രോഗികൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ സെപ്റ്റംബർ 30ന് രാവിലെ എട്ടിന് ബന്ധപ്പെട്ട രേഖകൾ സഹിതം വിഴിഞ്ഞം തീരദേശ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. നിയമനം പരമാവധി 89 ദിവസത്തേക്കായിരിക്കും.

ഫുൾ ടൈം കീപ്പർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാര്‍

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ ബിരുദാന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രന്ഥാസ്ക്രിപ്റ്റിലുള്ള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസ വേതനം 20,000/- രൂപ. പ്രായം 2022 ജനുവരി ഒന്നിന് 45 വയസ്സില്‍ കൂടുവാന്‍ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 29ന് ഉച്ചകഴിഞ്ഞ് 2.30ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു.

പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും.

താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.

കുക്ക്/ഹെല്‍പ്പര്‍

കേരളസര്‍വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റലില്‍ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 20,000/- രൂപ പ്രതിമാസ ശമ്പളത്തില്‍ 11 മാസത്തേക്ക് പാചകക്കാരായി മൂന്ന് വനിതകളേയും, സഹായികളായി 630/- രൂപ ദിവസ വേതനത്തില്‍ മൂന്ന് വനിതകളേയും ആവശ്യമാണ്. നിയമിക്കപ്പെടുന്നവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ താമസിക്കേണ്ടതാണ്. താല്‍പ്പര്യമുള്ള വനിതകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കേരളസര്‍വകലാശാല വനിതാ ഹോസ്റ്റല്‍, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 2022 സെപ്റ്റംബര്‍ 30 വൈകിട്ട് 3.00 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 26 september 2022

Best of Express