scorecardresearch
Latest News

Kerala Jobs 26 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 26 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കിറ്റ്‌സില്‍ അക്കാദമിക് അസിസ്റ്റന്റ്; അപേക്ഷ തീയതി നീട്ടി

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ(കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് നിയമനം. 55 ശതമാനം മാര്‍ക്കോടെ റെഗുലര്‍ എം കോം/ എം ബി എ (ഫുള്‍ ടൈം) പാസായിട്ടുള്ള 40 വയസ്സ് കഴിയാത്തവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 24,000-30,000 രൂപ(പി എച്ച് ഡി യോഗ്യത ഉള്ളവര്‍ക്ക്). അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31ന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kittsedu.org.

സര്‍വ്വെയര്‍ താല്‍ക്കാലിക നിയമനം; അഭിമുഖം നവംബര്‍ ഏഴിനും എട്ടിനും

സര്‍വ്വെയും ഭൂരേഖയും വകുപ്പ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തരം നിയമിക്കുന്ന സര്‍വേയര്‍മാരുടെ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഇന്റര്‍വ്യൂ. സെപ്റ്റംബര്‍ 18ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ നടത്തുന്നത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ കാര്‍ഡ് തപാലായി അയച്ചിട്ടുണ്ട്. കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ കളക്ടറേറ്റിലെ ദക്ഷിണ മേഖല ജോയിന്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731130.

ഹെല്‍പ്പര്‍ തസ്തിക താല്‍ക്കാലിക നിയമനം; എഴുത്തു പരീക്ഷ ഒക്ടോബര്‍ 30ന്

സര്‍വ്വേയും ഭൂരേഖയും വകുപ്പ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തരം നിയമിക്കുന്ന ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ 30ന്. ഡിജിറ്റല്‍ സര്‍വീസ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നത്. എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്നും ലഭ്യമായ ഹെല്‍പ്പര്‍ തസ്തികയിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വച്ചാണ് എഴുത്തു പരീക്ഷ നടത്തുന്നത്. ഒക്ടോബര്‍ 30 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെയാണ് പരീക്ഷ. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി http://www.entebhoomi.kerala.gov.in സന്ദര്‍ശിക്കുക.

തീയതി നീട്ടി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബർ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: http://www.kittsedu.org, 0471-2329468/2339178.

പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനം

ഇടുക്കി ജില്ലാ ഗവൺമെന്റ് പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം നവംബർ 07, 05- മണിക്ക് മുമ്പായി ഇടുക്കി ജില്ലാ കളക്ടർ മുമ്പാകെ ലഭിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 26 october 2022

Best of Express