scorecardresearch

Kerala Jobs 26 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 26 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

വാക് ഇന്‍ ഇന്റര്‍വ്യൂ

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കഷന്‍ ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തല്‍ കുളത്തിലേക്ക് നീന്തല്‍ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള  വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇംഗ്ലീഷ് അധ്യാപക അധ്യാപക ഒഴിവ്

ആനക്കല്‍ ഗവ ട്രൈബല്‍ വെല്‍ഫയര്‍  ഹൈസ്‌കൂളില്‍ എച്.എസ്.ടി  ഇംഗ്ലീഷ് അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10:30 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിനെത്തണമെന്ന് ഹെഡ്മിസ്‌ട്രെസ് അറിയിച്ചു. ഫോണ്‍ : 0491-2811081

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എഞ്ചിനീയറിങ് കോളെജില്‍ 2022-23 അധ്യയനവര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ നവംബര്‍ 29 ന് നടക്കുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിന്  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ പത്തിനകം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു വിശദവിവരങ്ങള്‍ www.gecskp.ac.in  ലഭിക്കും. ഫോണ്‍: 0466-2260350,0466-2260565

സി.ഡി.എസുകളിലുള്ള അക്കൗണ്ടന്റുമാരുടെ ഒഴിവിലേക്കുള്ള നിയമനം

ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം  യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022 ഒക്ടോബര്‍ 28 തിയതിയില്‍ 20നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭ്യമാണ്.  അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ  എന്ന പേരില്‍ മാറ്റാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫിന്റെം പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഡിസംബര്‍ 17 ന് 5 നകം ജില്ലാമിഷന്‍ കോ-ഓര്‍ഡിറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്-678001 എന്ന വിലാസത്തില്‍ നല്‍കണം. 2022 ഒക്ടോബര്‍ മാസത്തിലെ വിജ്ഞാപനമനുസരിച്ച് പ്രസ്തുത തസ്തികയിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491-2505627

വാക്-ഇൻ-ഇന്റർവ്യൂ

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: http://www.rcctvm.gov.in.

താത്ക്കാലിക നിയമനം

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.

താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 30-ന്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ നവംബര്‍ 30-ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ : 04792452210

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in.

കൺസൾട്ടന്റ് (മാർക്കറ്റിംഗ്) നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ ഒരു കൺസൾട്ടന്റിന്റെ (മാർക്കറ്റിംഗ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 26 november