/indian-express-malayalam/media/media_files/uploads/2021/09/jobs6.jpg)
Kerala Jobs 26 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സംസ്കൃതം വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന യോഗ്യരായ അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 5ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരഞ്ഞെടുക്കുന്നത്. വിശദാംശങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) ലഭിക്കും
അധ്യാപക ഒഴിവ്
പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
കേരള പി.എസ്.സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന ഇ മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297
വാക്ക്-ഇൻ-ഇന്റർവ്യൂ മാറ്റി
റീജ്യനൽ ക്യാൻസർ സെന്ററിൽ ജൂൺ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 7 ലേക്ക് മാറ്റി. വിശദവിവരങ്ങൾ www.rcctvm.org ൽ.
ചീഫ് പ്ലാനർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ ഹൗസിംഗ് ഡിപ്പാർട്ട്മെന്റിന്റെ (ഹൗസിംഗ് കമ്മീഷണറുടെ ഓഫീസ്) ടെക്നിക്കൽ സെല്ലിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്കും നഗരാസൂത്രണ വകുപ്പിലെ സീനിയർ ടൗൺ പ്ലാനർമാർക്കും, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവീസ് യോഗ്യതയുളളവർക്കും അപേക്ഷിക്കാം.
സിവിൽ എഞ്ചിനീയറിംഗിലോ ആർക്കിടെക്ചറിലോ ബിരുദം. നഗര, രാജ്യ ആസൂത്രണത്തിലുള്ള ബിരുദാനന്തര ബിരുദം അല്ലെകിൽ പിജി ഡിപ്ലോമ. അഡ്മിനിസ്‌ട്രേഷനിലോ ഹ്യൂമൻ റിസോഴ്‌സിലോ എംബിഎ. പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൽ സീനിയർ ടൗൺ പ്ലാനർ അല്ലെങ്കിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സൂപ്രണ്ടിംഗ് എഞ്ചിനീയർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. പദ്ധതി രൂപരേഖ തയാറാക്കൽ, നിർവഹണം, നിയന്ത്രണം, ആസൂത്രണം എന്നിവയിലെ പരിചയം എന്നിവയാണ് യോഗ്യതകൾ.
അപേക്ഷിക്കുന്നവർ ബയോഡേറ്റ, എൻ ഒ സി, എന്നിവ ജൂൺ 31 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ്, അനെക്‌സ് 2, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം എന്ന വിലാസത്തിലോ housingdeptsect@gmail.com എന്ന ഇമെയിലിലോ അയയ്ക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.