scorecardresearch
Latest News

Kerala Jobs 26 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 26 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

ദേവികുളം താലൂക്കില്‍ പോക്‌സോ ആക്റ്റ് പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതുതായി സൃഷ്ടിച്ചിട്ടുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ താല്ക്കാലിക സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് 7 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 27 നു 5 മണിക്ക് മുമ്പായി ജില്ലാ കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു

ജില്ലയില്‍ സുഭിക്ഷ കേരളം-ജനകീയ മത്സ്യ കൃഷി 2022-23 ന്റെ ഭാഗമായി പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും താല്‍ക്കാലികമായി നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചിനകം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതകള്‍ ചുവടെ ചേര്‍ക്കുന്നു.

പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍: യോഗ്യത- സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്‌സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍/സുവോളജിയില്‍ ബിരുദാനന്തര ബിരുദം, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-56. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍:,യോഗ്യത ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി. ഫിഷറീസ് വിഷയം/സുവോളജിയില്‍ ബിരുദം, എസ്എസ്എല്‍സിയും ഒരു സര്‍ക്കാര്‍
സ്ഥാപനത്തില്‍ നിന്ന് അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 20-56. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484-2394476 (ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ )

യോഗ പരിശീലക തസ്തികയിൽ താത്കാലിക നിയമനം

തൃക്കാക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ. വൈ. എസ് / ബി. എ. എം. എസ് /എം. എസ്. സി യോഗ / എം. ഫിൽ (യോഗ )/ പി. ജി ഡിപ്ലോമ ഇൻ യോഗ.

യോഗ്യരായവർ സെപ്റ്റംബർ 10 ന് മുൻപായി അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാട് വി. എസ്. എൻ. എൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സമർപ്പിക്കണം. അഭിമുഖം പിന്നീട്. ഫോൺ : 0484 2422165

ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി(ഫിഷറീസ്), ബി.എസ്.സി സുവോളജി/ഫിഷറീസ് ബിരുദം ഉള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ബി.എഫ്.എസ്.സി. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും അക്വാകള്‍ച്ചര്‍/ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സികളിലോ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 56 നും മധ്യേ. വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 ന് രാവിലെ 10 ന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടുടെ ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0491 2815245

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കുക്ക് നിയമനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗമായി പ്രവൃത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് കുക്ക് നിയമനം നടത്തുന്നു. പാചകം ചെയ്യാന്‍ കഴിവുള്ള 50 ല്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ജനസേവന കേന്ദ്രത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടും സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒന്നാം നില, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തിലും സെപ്റ്റംബര്‍ മൂന്നിനകം അപേക്ഷിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100

വനിതകള്‍ക്കായി അഭിമുഖം ഓഗസ്റ്റ് 31 ന്

പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ടാറ്റ ഇലക്‌ട്രോണിക്‌സിലെ ഒഴിവുകള്‍ നികത്തുന്നതിനായി സി.ഡി.സി. ചിറ്റൂരില്‍ ഓഗസ്റ്റ് 31 ന് രാവിലെ 10 ന് വനിതകള്‍ക്കായി അഭിമുഖം സംഘടിപ്പിക്കുന്നു. പ്ലസ് ടു ആണ് ഉയര്‍ന്ന യോഗ്യത. അപേക്ഷകര്‍ 18നും 20(2022 സെപ്റ്റംബര്‍ 30)നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 150 സെ.മീ ഉയരവും 43 മുതല്‍ 65 കിലോ ശരീരഭാരവും ഉണ്ടായിരിക്കണം. ജോലി സ്ഥലം ഹൊസൂര്‍(തമിഴ്‌നാട്) ആണ്. പ്രതിമാസ ശമ്പളം 15,000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടെം രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം നേരിട്ട് എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി ഹാജരാക്കണം. ഫോണ്‍: 0491-2505435.

ലക്ച്ചറര്‍ ഒഴിവ്

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലക്ച്ചറര്‍ തസ്തികയില്‍ സായാഹ്ന ക്ലാസ് എടുക്കുന്നതിന് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓഗസ്റ്റ് 30 ന് രാവിലെ 10 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി എത്തണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഇ-മെയില്‍: principalgasck @gmail.com

അധ്യാപക ഒഴിവ്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ അഭിമുഖം / പരീക്ഷ സെപ്റ്റംബര്‍ ഒന്ന്, 14, തീയതികളിലും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 13 നും ഗണിതശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സെപ്റ്റംബര്‍ ഒന്നിനും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്ററ്റ് പ്രൊഫസര്‍ അഭിമുഖം/ പരീക്ഷ ഓഗസ്റ്റ് 31 നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ ഒഴിവിലേക്കുള്ള അഭിമുഖം/ പരീക്ഷ ഓഗസ്റ്റ് 30 നും നടക്കും. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 ന് കോളെജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www. gecskp.ac.in

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 26 august 2022