scorecardresearch

Kerala Jobs 26 April 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 26 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Jobs

Kerala Jobs 26 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്ററ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോക്‌സിംഗ്, റെസ്ലിംഗ്, ജിംനാസ്റ്റിക്‌സ്, തായ്‌ക്വോണ്ടോ എന്നീ വിഷയങ്ങള്‍ക്കാണ് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ cpe@uo.ac.in 

വിവിധ തസ്തികകളിൽ നിയമനം നടത്തും

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും.

കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.

ജോബ് ഡ്രൈവ്

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഇന്ന് (ഏപ്രില്‍ 27) രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു-പ്രായം 20-30), എം.ഐ.ജി. വെല്‍ഡര്‍ (ഐ.ടി.ഐ. വെല്‍ഡര്‍-പ്രായം 20-30), സി.എന്‍.സി മെഷിന്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ /ഡിപ്ലോമ-പ്രായം 20-30), ഹെല്‍പ്പര്‍- വെല്‍ഡിങ് (ഐ.ടി.ഐ വെല്‍ഡര്‍-പ്രായം 18-25), മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (ഐ.ടി.ഐ മെക്ക് ട്രേഡ്-പ്രായം 18-25), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി/ പ്ലസ് ടു-പ്രായം 18-25) പ്രൊഡക്ഷന്‍ ട്രെയിനി (ഐ.ടി.ഐ ഫിറ്റര്‍-പ്രായം 18-25), ബോയ്‌ലര്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ ഫിറ്റര്‍ സെക്കന്റ് ക്ലാസ് ബോയ്‌ലര്‍ സര്‍ട്ടിഫിക്കറ്റ്-പ്രായം 18-25), ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഡിപ്ലോമ മെക്ക്-പ്രായം 18-23), ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ മെക്ക്-പ്രായം 18-21), സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഏതെങ്കിലും ഡിഗ്രി-പ്രായം 45 ന് മുകളില്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. പരമാവധി പ്രായപരിധി 45 വയസ്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435

സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ കരാര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ നിയമനം നടത്തുന്നു. സെക്യൂരിറ്റിയായി പ്രവര്‍ത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ ്‌യോഗ്യത. എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിജ്ഞാനമുള്ള 25 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുക്ക് തസ്തികയിലേക്കും പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9846517514

ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, അംഗീകൃത ഡിഎംഎല്‍ടി, പാരാ മെഡിക്കല്‍ കൗൺസില്‍ അംഗീകാരം.  പ്രായം 2022 ജനുവരി ഒന്നിന് 18-36 താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മെയ് രണ്ടിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റർ‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 11.30 മുതൽ 12.30 വരെ മാത്രമായിരിക്കും.

കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവ്

കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിൽ ജൂനീയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് രണ്ടിന് രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം.  മെക്കാനിക്കൽ മെറ്റലർജി (പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് മെക്കാട്രോണിക്സ് തുടങ്ങിയവയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ൽ അംഗീകൃത മൂന്ന് വർഷ ഡിപ്ളോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്ന്  വർഷത്തെ പ്രവൃത്തി പരിചയവും.

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  പ്രവൃത്തി പരിചയം അഭിലക്ഷണീയം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കും. പ്രായപരിധി 50 വയസ്സ് വരെ.

വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ  (ഒരു ഒഴിവ്) യോഗ്യത എസ്.എസ്.എല്‍.സി/ഐടിഐ/ഐടിസി. വെയ്റ്റർ (കാന്റീൻ) (ഏഴ് ഒഴിവ്) യോഗ്യത ഏഴാം ക്ലാസ്.   ഇലക്ട്രീഷ്യൻ (രണ്ട് ഒഴിവ്) യോഗ്യത എസ്.എസ്.എല്‍.സി/ഐടിഐ/ഐടിസി.

കരാര്‍ നിയമനം

ജില്ലയിലെ ഒരു കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ട്രാക്ടര്‍ ഡ്രൈവറുടെ ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 29 ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേ‌ഞ്ചില്‍ രജിസ്റ്റല്‍ ചെയ്യണം. പ്രായപരിധി 18-30 (അനുവദനീയ വയസിളവ് എസ്.സി -35). വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്ക്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ്, നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. മോട്ടോര്‍ മെക്കാനിസത്തിലുളള കഴിവ്. ശമ്പളം പ്രതിമാസം 27462 രൂപ.

മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട് . യോഗ്യത : ആർക്കിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന . പ്രവൃത്തിപരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് നാലിനു രാവിലെ 10 -ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 26 april 2023