scorecardresearch

Kerala Jobs 25 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 25 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അസിസ്റ്റന്റ് പ്രൊഫസര്‍

കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ ടീച്ചര്‍ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ സോഷ്യല്‍ സയന്‍സ്, മലയാളം എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി.ജി,എം എഡ്, നെറ്റ്/പി എച്ച് ഡി എന്നിവയാണ് യോഗ്യത. നെറ്റ്/പി എച്ച് ഡി ഉള്ളവരുടെ അഭാവത്തില്‍ പി ജി, ബി എഡ്, എം എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കും. അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 27ന് ഉച്ചയ്ത്തു 2.30ന് കോഴ്‌സ് ഡയറക്ടര്‍ മുന്‍പാകെ ഹാജരാകണം.

ഓവര്‍സിയര്‍ സിവില്‍

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ കണ്ണൂര്‍ റീജിയണില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച്. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. കൂടുതല്‍ വിരങ്ങള്‍ക്ക്: http://www.khrws.kerala.gov.in.

കിറ്റ്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫിസില്‍ അക്കാഡമിക് അസിസ്റ്റന്റ് താത്കാലിക (കരാര്‍ – 6 മാസം) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. യോഗ്യത : 55 ശതമാനം മാര്‍ക്കോടെ എം.കോം (റഗുലര്‍)/എം.ബി.എ റഗുലര്‍ കോഴ്‌സ് (ഫുള്‍ ടൈം) പാസായിരിക്കണം. ജനുവരി ഒന്നിനു 40 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി./പി.ജി. ക്ലാസ്സുകളില്‍ മിനിമം ഒരു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന). പ്രതിമാസ വേതനം 24,000 രൂപ, 30,000 രൂപ (പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക്). അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ 31ന് മുമ്പ് അയയ്ക്കണം. വിവരങ്ങള്‍ക്ക്: http://www.kittsedu.org.

റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍

ഇടുക്കി ഐ.ടി.ഡി. പി ഓഫീസിന്റെ കീഴിലുള്ള ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള തൊടുപുഴ (2) മൂലമറ്റം, വാഴത്തോപ്പ്, പൂമാല, കോടാലിപ്പാറ, കുമളി എന്നവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലേയ്ക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 22 നും 40 നും ഇടയില്‍ പ്രായമുള്ളതും ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ബി.എഡ് ബിരുദ ധാരികളുമായി യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. 2023 ഒക്ടോബര്‍ 31 വരെ മാത്രമായിരിക്കും നിയമനം. ബയോഡേറ്റ, ജാതി, വരുമാനം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31നു രാവിലെ 11ന് ഇടുക്കി ഐ.റ്റി.ഡി പി ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അധിക യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഹോസ്റ്റലുകളില്‍ താമസിച്ച് സേവനം ചെയ്യണം. ഫോണ്‍: 04862222399

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം

ഇടുക്കി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം നവംബര്‍ ഏഴിനു വൈകിട്ട് അ്ഞ്ചിനു മുമ്പായി കലക്ടര്‍ മുമ്പാകെ ലഭിക്കണം.

അഭിമുഖം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തുന്നല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) കാറ്റഗറി നമ്പര്‍ 335/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരുടെ അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എറണാകുളം ജില്ല ഓഫീസില്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് പ്രൊഫൈല്‍/എസ്എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നവര്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രമാണങ്ങള്‍ സഹിതം എറണാകുളം ജില്ല ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0484 2505398.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട് വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ എം.ബി.എ/ ബി.ബി.എ/ ബിരുദം/ ഡിപ്ലോമ ആണ് യോഗ്യത. എംപ്ലോബിലിറ്റി സ്‌കില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, പ്ലസ് ടു/ ഡിപ്ലോമ തലത്തില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ഒക്ടോബര്‍ 27 ന് രാവിലെ പത്തിന് ബന്ധപ്പെട്ട രേഖകള്‍, പകര്‍പ്പുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2227744.

കൂടിക്കാഴ്ച ഇന്ന്

പാലക്കാട് കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കേരള സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ കാതോരം പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 26ന് രാവിലെ പത്തിനകം കൂടിക്കാഴ്ചയ്ക്ക് എത്തണം. ആദിവാസി മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8129543698, 9446031336.

ക്ലിനിക്കല്‍ സൈക്കോളജി, സ്റ്റാഫ് നഴ്സ് നിയമനം

കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് എക്സൈസ് വകുപ്പിന്റെ കീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ 360 ദിവസത്തേക്ക് ക്ലിനിക്കല്‍ സൈക്കോളജി, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയാണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷന്‍ വേണം. 39,500 രൂപയാണ് ശമ്പളം.

സ്റ്റാഫ് നേഴ്സിന് ബി.എസ്.സി/ജി.എന്‍.എം നേഴ്സിങ് ആണ് യോഗ്യത. കേരള രജിസ്ട്രേഷന്‍ വേണം. 27,800 രൂപയാണ് ശമ്പളം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 26 ന് രാവിലെ പത്തിനകം കൂടിക്കാഴ്ചയ്ക്ക് എത്തണം. ആദിവാസി മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8129543698, 9446031336.

ഇന്‍സ്ട്രക്ടര്‍: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

കേരള പൊലീസ് വകുപ്പിന്റെ ഭാഗമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തില്‍ (അര്‍ബന്‍ കമാന്‍ഡോസ്- അവഞ്ചേഴ്സ്) ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി സ്പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി ഫോഴ്സിലെ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷന്‍, തിരഞ്ഞെടുപ്പ് രീതി എന്നിവയ്ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.prd.kerala.gov.in സന്ദര്‍ശിക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റ cmdtirb.pol@kerala.gov.in ല്‍ നല്‍കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.
ഫോണ്‍: 048723 28720, 9497996963.

ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ്/ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ ആറ് ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയന്‍സിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീല്‍ഡ് വര്‍ക്കിലും നഴ്സറി മാനേജ്മെന്റിലും ടിഷ്യൂ കള്‍ച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റന്റ്/ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗ്രികള്‍ച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീല്‍ഡ് വര്‍ക്കിലും നഴ്സറി മാനേജ്മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബര്‍ ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പകര്‍പ്പുകളും സഹിതം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നവംബര്‍ 7, 8 തീയതികളില്‍ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: http://www.jntbgri.res.in.

മിനി ജോബ് ഫെയര്‍

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നെയ്യാര്‍ഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്ടോബര്‍ 29നു രാവിലെ 9.30 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.

കൊമേഴ്സ്, മാനേജ്മെന്റ്, ഓട്ടോമൊബൈല്‍, നഴ്സിങ്, ഐ.ടി മേഖലകളിലാണ് കൂടുതല്‍ ഒഴിവുകള്‍. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ യോഗ്യതയുളളവര്‍ക്ക് തൊഴില്‍മേള പ്രയോജനപ്പെടുത്താം. മിനി ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു. താത്പര്യമുള്ളവര്‍ https://forms.gle/kwt7XFmTbQh1GWtR6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മിനി ജോബ് ഡ്രൈവ്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് നടത്തുന്നു. സ്വകാര്യ മേഖലയിലെ പത്തോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ഡ്രൈവ് ഒക്ടോബര്‍ 30ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. പ്ലസ് ടു മുതല്‍ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉളളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്സ്. യോഗ്യരായവര്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍ : 8304057735

കുടുംബ കോടതികളില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍

സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ http://www.hckrecruitment.nic.in വഴി ഒക്ടോബര്‍ 26 മുതല്‍ അപേക്ഷിക്കാം. 11 ഒഴിവുകളാണുള്ളത്. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ സൈക്കോളജില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വനിതാ ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ ലഭിക്കും.

സ്ലിപ് വേ ഗ്രേഡ് രണ്ട് തസ്തികയില്‍ സ്ഥിരം ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സ്ലിപ്പ് വേ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്. യോഗ്യത – മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ പാസ്. അംഗീകൃത സ്ലിപ്പ് വേയിലോ ഡ്രൈ ഡോക്കിലോ കപ്പല്‍ശാലയിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. മറൈന്‍ വര്‍ക്ക് ഷോപ്പില്‍ ക്ലീനിങ്്, ചിപ്പിങ്, വെസല്‍ പെയിന്റിങ് എന്നിവയില്‍ രണ്ടു വര്‍ഷത്തെ പരിചയം അഭികാമ്യം. പ്രായ പരിധി ഡിസംബര്‍ രണ്ടിന് 18-25 വയസ്. (നിയമാനുസൃത വയസിളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നവംബര്‍ 11ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

റിസോഴ്‌സ് അധ്യാപക നിയമന: അഭിമുഖം 31-ന്

സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കുന്നു. ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണിത്. എന്‍.എസ്.ക്യൂ.എഫ് കോഴ്‌സായ സി.ഇ.ടി. (കമ്മ്യൂണിക്കേറ്റീവ് എലിജിബിള്‍ ട്രെയിനിങ്)/ അസാപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനവും ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31-ന് രാവിലെ 11-ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ (കളക്ടറേറ്റിന് സമീപം) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2252908.

അഭിമുഖം ഇന്ന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഇന്ന് ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനെക്‌സിലെ ജില്ല പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ലെറ്റര്‍, ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍ സഹിതമെത്തി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477-2252548.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 october 2022

Best of Express