scorecardresearch

Kerala Jobs 25 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 25 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. എജുക്കേഷന്‍ സെന്ററിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എല്‍ സി/എ ഐ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്നിനു രാവിലെ 9:45 നു താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.

പാര്‍ട്ട് ടൈം അധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിനു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍: 0495 2992701.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

ആലപ്പുഴ: സമഗ്രശിക്ഷ കേരളയുടെ കീഴില്‍ വരുന്ന ബി.ആര്‍.സി.കളില്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി./ ബി.എ.എസ്.എല്‍.പി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം എസ്.എസ്.കെ. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എസ്.കെ. ബ്ലോഗ്: ssaalappuzha.blogspot.com ഫോണ്‍: 0477- 2239655.

ആര്‍ സി സിയില്‍ അപ്രന്റീസ്

റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മെക്കാനിക്കല്‍ എന്‍ജീനിയറിങ് ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് ഡിസംബര്‍ അഞ്ചിനു് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ http://www.rcctvm.gov.in ല്‍ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്‍ഡ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവ് വരുന്ന അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം നടത്തുന്നതിന് ഡിസംബര്‍ 12നു രാവിലെ 11നു കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിലവില്‍ ഒഴിവുള്ള സി.എ ടു എം.ഡി തസ്തികയിലേക്ക് (10,480 18,300 ശമ്പള സ്‌കെയിലില്‍) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ hrksmdfc@gmail.com വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പി ആര്‍ ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിര താമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.

അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 november

Best of Express