Kerala Jobs 25 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 9-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.
ഹോസ്റ്റല്‍ മേട്രണ്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 22.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 1-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: ജില്ലയില്‍ ഹെല്‍ത്ത് പ്രമോട്ടറായി നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായപരിധി 20- 35 വയസ്. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ടി.എ. ഉള്‍പ്പടെ 13,500 രൂപ ഹോണറേറിയം ലഭിക്കും.
നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 31 നകം പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9496070348.
അധ്യാപക നിയമനം
ആലപ്പുഴ: ആലപ്പുഴ, കുട്ടനാട്, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളില്‍ ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം നടത്തുന്ന പ്രത്യേക കായിക പരിശീലന പരിപാടിയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സമാന തസ്തികയിലേക്ക് പി.എസ്.സി. നിര്‍ദേശിച്ച യോഗ്യതയുള്ള 40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 9ന് വൈകിട്ട് 5നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ അപേക്ഷിക്കാം. ഫോണ്‍: 0477 2252908.
ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകള്‍
ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി .ഐ രജിസ്‌ട്രേഷനുമാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 20,000 രൂപ.
ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മെയ് ഒന്നിന് വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 16,180, രൂപ.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക,് ബി.ഡി.എസ് / ബി എസ്.സി നഴ്സിംഗ് വിത്ത് എം.പി.എച്ച് ക്വാളിഫിക്കേഷനോടുകൂടി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം, യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ആയുര്‍വ്വേദ വിത്ത് എം.പി.എച്ച് കാരെ പരിഗണിക്കും. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 25,000, രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ www.arogyakeralam.gov.in നല്‍കിയ ലിങ്കില്‍ മെയ് 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221.
വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ഇടുക്കി, ഇളംദേശം എന്നീ ബ്ലോക്കുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍മാരുടെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത ബി.വി.എസ്.സി & എ.ച്ചും വെറ്ററിനറി കൗണ്‍സില് രജിസ്‌ട്രേഷനും ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്കാണ് നിയമനം.
രാത്രികാല സേവനത്തിന് താല്പര്യമുള്ള കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ മെയ് 29 ന് രാവിലെ 11 മണിയ്ക്ക് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. നിയമനം എംപ്ലോയ്‌മെന്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.
എസ്.ടി/ ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനം
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ് പരിധിയിലെ 145 എസ്.ടി/ ഹെല്‍ത്ത് പ്രമോട്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പി.വി.ടി.ജി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എട്ടാം തരം യോഗ്യത മതി. നഴ്‌സിങ് പരിചയമുള്ളവര്‍ക്ക് ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണന. പ്രായം 20 നും 35 നും മധ്യേ. അപേക്ഷാഫോറം ഐ.ടി.ഡി.പി ഓഫീസ്, അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ മെയ് 31 നകം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
സൗജന്യ തൊഴില്‍ പരിശീലനം
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി ലക്കിടി കിന്‍ഫ്രയിലെ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണില്‍ ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം. അസിസ്റ്റന്റ് ബ്യൂട്ടി ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ്, യോഗ ഇന്‍സ്ട്രക്ടര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ അസോസിയേറ്റ്, ക്രാഫ്റ്റ് ബേക്കര്‍, മൈക്രോ ഫൈനാന്‍സ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലാണ് പരിശീലനം. https://forms.gle/Jjxjd2NVx82xxN2u9 ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 8089736215, 8590414656.
നഴ്‌സറി അധ്യാപക നിയമനം
പരുതൂര്‍ നഴ്‌സറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപക നിയമനം. സര്‍ക്കാര്‍ അംഗീകൃത പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ പട്ടാമ്പി പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ മെയ് 29 നകം നല്‍കണം. ഫോണ്‍: 8547630122.
എന്യുമറേറ്റര്‍ നിയമനം
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല ഡാറ്റാ ശേഖരണത്തിന് പ്ലസ് ടു തത്തുല്യ യോഗ്യതയും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവരുമായ എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 31 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചിറ്റൂര്‍ മിനിസിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. മുതലമട പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മാമ്പള്ളം, ഏഴാം വാര്‍ഡ് എം.പുതൂര്‍, ഒമ്പത്-ചെമ്മണാമ്പതി, 10-മുച്ചംകുണ്ട്, 15-കാമ്പ്രത്ത് ചള്ള, 16-ചുള്ളിയാര്‍ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്ററെ ആവശ്യമുള്ളത്. ഒരു വാര്‍ഡിന് പരമാവധി 3600 രൂപ വരെ ഹോണറേറിയം ലഭിക്കും. ഫോണ്‍: 04923 291184.
അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം മലയാളം, ഹ്യൂമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ്, സെറ്റ്/നെറ്റ് എന്നിവയാണ് മലയാളം അധ്യാപകര്‍ക്കുള്ള യോഗ്യത. ഹ്യൂമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ് തസ്തികയിലേക്ക് ബിരുദം, ബി.എഡ്, കെ.ടെറ്റ്, സെറ്റ്/നെറ്റ് എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. ഇരുതസ്തികയിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം. മലയാളം വിഭാഗം മെയ് 29 നും ഹ്യൂമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ് വിഭാഗം ഒഴിവിലേക്ക് 30 നും രാവിലെ 11 ന് അഭിമുഖം നടക്കും. യോഗ്യരായവര്‍ ഈ തീയതികളില്‍ രാവിലെ 11 ന് സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍: 0466 2222197.
പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ കീഴലുള്ള കോട്ടായി ഗവ പ്രീ മെട്രിക് (ആണ്‍കുട്ടികള്‍) ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. യു.പി വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്കുമാണ് ട്യൂട്ടര്‍മാരെ ആവശ്യമുള്ളത്. യു.പി വിഭാഗത്തില്‍ കുറഞ്ഞ യോഗ്യത ടി.ടി.സിയും ഹൈസ്‌കൂളില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ് എന്നിവയുമാണ്. അധിക യോഗ്യത അഭികാമ്യം. യു.പി വിഭാഗത്തില്‍ 3000 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 4000 രൂപയും ഹോണറേറിയം ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നാളെ (മെയ് 27) വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547630127, 9847715444.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോടെക്നോളജി വിഷയത്തിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂൺ 8, രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത, യു.ജി.സി നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
അധ്യാപക ഒഴിവ്
പാറശാല ഗവ. വി.എച്ച്.എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 27ന് രാവിലെ 11ന് നടക്കും.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ സംസ്കൃതം വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 29നു പകൽ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
താത്കാലിക നിയമനം
പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട പ്ലസ്ടു പാസായിരിക്കണം. കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്നും ഡിപ്ലോമ ഇൻ അനസ്തേഷ്യ ടെക്നീഷ്യൻ പാസായിരിക്കണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷകൾ മേയ് 27ന് വൈകീട്ട് 5ന് മുമ്പായി ഓഫീസിൽ എത്തണം. മേയ് 29 ന് രാവിലെ 9 മുതൽ ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം