scorecardresearch

Kerala Job News 25 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ടെക്‌നിക്കല്‍ സ്റ്റാഫ്

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റിനുവേണ്ടി ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായി മെയ് 30 ന് രാവിലെ 8.30ന് കേരളസര്‍വകലാശാല ആസ്ഥാനത്ത് (പാളയം കാമ്പസ്) വാക്- ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in/jobs)

നഴ്‌സ്; അഭിമുഖം 30ന്

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഴ്‌സുമാരെ നിയമിക്കുന്നു. കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ഒക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി, ജനറല്‍ നഴ്‌സിംഗ്, ബി.എസ് സി നഴ്‌സിംഗ് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും പാലിയേറ്റീവ് പരിചരണത്തില്‍ ബി.സി.സി.പി.എ.എന്‍./ സി.സി.സി.പി.എന്‍. കോഴ്‌സ് വിജയിച്ചവരും ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പുന്നപ്ര തെക്ക് പഞ്ചായത്തില്‍ മെയ് 30ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447975632

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ പദ്ധതി (പി.എം.എം.എസ്.വൈ.) യുടെ ജില്ലാതല മോണിറ്ററിംഗിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 40,000 രൂപ.

ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ഫിഷറീസ് എക്കണോമിക്സ്/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ (ഐ.ടി) കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മാനേജ്മെന്‍റ്, അഗ്രികള്‍ച്ചര്‍ ബിസിനസ്സ് മാനേജ്മെന്‍റ് ബിരുദവും ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.

പ്രായപരിധി 35 വയസ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ചിനകം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം.

വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ അനക്സ്, തത്തമ്പളളി പി.ഒ, ആലപ്പുഴ – 688 013. ഫോണ്‍: 0477 2252814, 0477 2251103.

ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 10 ന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2308687, 9447304366.

അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒഴിവുകള്‍

ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒരു ലാബ് ടെക്‌നീഷ്യനെയും രാത്രികാല അത്യാഹിത വിഭാഗം ഡ്യൂട്ടിക്കായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.

ലാബ് ടെക്നീഷന്‍ അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30നും മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം മെയ് 31ന് രാവിലെ 10.30നുമാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം.

Read More: Kerala Job News 24 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 may 2022

Best of Express