scorecardresearch

Kerala Jobs 25 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news, ie malayalam
Kerala Jobs 02 June 2023

Kerala Jobs 25 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റീഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 3-നകം സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (OC) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. മെഷീന്‍ ടൂള്‍ മെയിന്റനന്‍സില്‍ NCVTസര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്‌ളോമ 3 വര്‍ഷം/ ഡിഗ്രി 2 വര്‍ഷവുംപ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് എന്‍ജിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28ന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.

നിയുക്തി 2023 തൊഴില്‍മേള: 289 പേര്‍ക്ക് തത്സമയ നിയമനം

1359 പേര്‍ വിവിധ സ്ഥാപനങ്ങളുടെ അന്തിമ പട്ടികയില്‍

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച ‘നിയുക്തി 2023’ തൊഴില്‍മേളയില്‍ 289 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം. കളമശേരി ഗവ. പൊളിടെക്‌നിക് കോളേജില്‍ നടന്ന തൊഴില്‍മേളയില്‍ 3759 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. മേളയില്‍ തത്സമയ നിയമനം ലഭിച്ചവര്‍ക്ക് പുറമേ 1359 പേര്‍ വിവിധ സ്ഥാപനങ്ങളുടെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു.

ഉദ്യോഗാര്‍ഥികളെയും തൊഴില്‍ദായകരെയും ഒരു കുടക്കീഴില്‍ അണിനിരത്തി യോഗ്യതയുള്ളവര്‍ക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയുക്തി 2023 സംഘടിപ്പിച്ചത്. മേളയില്‍ പങ്കെടുത്ത 84 സ്ഥാപനങ്ങളിലായി 5236 ഒഴിവുകളാണ് ഉണ്ടായിരുന്നത്.

എഞ്ചിനിയറിംഗ്, ടെക്‌നോളജി, ഐ.ടി. ആരോഗ്യം, ടൂറിസം, കൊമേഴ്‌സ്, ബിസിനസ്, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ അഡ്വര്‍ടൈസിംഗ്, സെയില്‍സ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളാണ് മികച്ച ഉദ്യോഗാര്‍ത്ഥികളെ തേടിയെത്തിയത്.

നവകേരളം കർമപദ്ധതിയിൽ ഡാറ്റ അനലിസ്റ്റ് ഒഴിവ്

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിൽ കരാർ അല്ലെങ്കിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം അല്ലെങ്കിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം.സി.എ. സമാന തസ്തികയിൽ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ 10നകം ലഭ്യമാക്കേണ്ട വിലാസം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ. ഭവൻ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം–695 001.

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ (2), പ്രോജക്ട് അസിസ്റ്റന്റ് (2) ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് സാമ്പത്തിക ശാസ്ത്രം/ അപ്ലൈഡ് ഇക്കണോമിക്സ്/ അഗ്രികൾച്ചറൽ ഇക്കണോമിക്സ് ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം, സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുണ്ടായിരിക്കണം. സോഷ്യൽ സയൻസിൽ ഒന്നാംക്ലാസ്സ് ബിരുദം യോഗ്യതയുള്ളവർക്ക് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം.

ഇരു തസ്തികകളിലും രണ്ട് വർഷമാണ് നിയമന കാലാവധി. 01.01.2023 ന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച് 31 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇൻർവ്യൂവിൽ പങ്കെടുക്കാം.

ലീഗല്‍ അസിസ്റ്റന്റ് നിയമനം

പട്ടികജാതി വികസന വകുപ്പില്‍ ജ്വാല പദ്ധതിയുടെ ഭാഗമായി താത്ക്കാലിക ലീഗല്‍ അസിസ്റ്റന്റ് നിയമനം. പട്ടികജാതി വിഭാഗത്തില്‍ പെട്ട നിയമ ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി കരിയര്‍ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തി ഉന്നതിയില്‍ എത്തിച്ചേരുന്നതിന് അവസരം ഒരുക്കുക, വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും ഭാഗഭാഗിത്വം വഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയായ നിയമബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയായവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21 നും 35 നും മധ്യേ. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാ കോടതി ഗവ പ്ലീഡര്‍ ഓഫീസ്-ഒന്ന്, സ്‌പെഷ്യല്‍ കോടതി-മൂന്ന്, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് സൊസൈറ്റി-ഒന്ന് എന്നിങ്ങനെ അഞ്ച് ഒഴിവുകളാണുള്ളത്. അതത് ജില്ല പട്ടികജാതി വികസന ഓഫീസുകളില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സഹിതം ഓഫീസുകളില്‍ നല്‍കണം. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷിക്കാം. ഒന്നിലധികം ജില്ലയിലേക്ക് അപേക്ഷിക്കാനാകില്ല. ഹൈക്കോടതിയില്‍ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേകം അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം.ആന്‍ഡ്.ഇ) നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ ആയുര്‍വേദ (ബി.എ.എം.എസ്) ബിരുദമോ എം.പി.എച്ച് യോഗ്യതയുള്ളവരെയോ പരിഗണിക്കും. ബിരുദാനന്തരം ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. ശമ്പളം 25, 000 രൂപ. അപേക്ഷകള്‍ http://www.arogyakeralam.gov.in മുഖേന മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491-2504695.

ഐടി സ്റ്റാഫ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഐ.ടി സ്റ്റാഫ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദവും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ/ ഐ.ടി യും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2023 ൽ 25 – 45 വയസ് (നിയമാനുസൃത വയസിളവ് അനുവദീയം). ശമ്പളം: 12,000 രൂപ (Consolidated pay).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 17നു മുമ്പ് പേര് രജ്സ്റ്റർ ചെയ്യണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 march 2023