scorecardresearch

Kerala Job News 25 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 25 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 25 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 25 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

നിഷില്‍ പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31, 2022.

യോഗ്യത, മാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ http:// nish.ac.in/others /career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ 60% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് (എം.ടെക്ക്) യോഗ്യത. നെറ്റ്, പിഎച്ച്ഡി, അദ്ധ്യാപന പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും എംടെക്ക് ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം മാര്‍ച്ച് 30 ന് മുന്‍പായി csdir @cusat.ac.in എന്ന മെയിലിലേക്ക് ഇ- മെയില്‍ അയക്കുകയോ നേരിട്ട് കമ്പ്യൂട്ടര്‍ സയന്‍സ് മേധാവിയ്ക്ക് സമര്‍പ്പിക്കുകയോ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ :0484 2862301.

അസിസ്റ്റന്റ് സൂപ്രണ്ട് : താത്ക്കാലിക നിയമനം

ജില്ലാ ആശുപത്രി പരിസരത്തും താലൂക്ക് ആശുപത്രി കേന്ദ്രങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മെഡികെയേര്‍സ് സ്ഥാപനത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികയില്‍ താത്ക്കാലിക നിയമനം. സര്‍ക്കാര്‍ വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ കുറയാതെ ജോലി ചെയ്തവര്‍ക്കും 62 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ചവര്‍, പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍വീസ് രേഖകളുമായി മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട്, മെഡികെയേര്‍സ് കാര്യാലയം, ജില്ലാ ആശുപത്രി കോമ്പൗണ്ട് പാലക്കാട് വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ നല്‍കാം. ഫോണ്‍ 0491- 2537024

വർക്കർമാരെ താത്ക്കാലികമായി നിയമിക്കുന്നു

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ/ ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂൾ പ്ലാന്റ് ഓപ്പറേഷനിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതയോ സ്വിമ്മിംഗ് പൂൾ ക്ലോറിനേഷൻ പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ എട്ടിന് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം.

നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്റർ

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിനകം സംസ്ഥാന കോഓർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

സൈക്കോളജി, സൈക്യാട്രി, സോഷ്യൽ വർക്ക്, ചൈൽഡ് സൈക്കോളജി, എഡ്യൂക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം. ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ആരോഗ്യം, ചൈൽഡ് ഡെവലപ്‌മെന്റ്, കറക്ഷണൽ സർവീസസ്, നിയമം എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. nirbhayacell@gmail.com ലേക്കും അപേക്ഷ രേഖകൾ സഹിതം അയയ്ക്കാം.

അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. അപക്ഷകൾ ഏപ്രിൽ 11നകം നൽകണം. ബി-ടെക് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവും വേണം. ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. 18നും 40നു മദ്ധ്യേ ആയിരിക്കണം പ്രായം. 30,000 രൂപ (കൺസോളിഡേറ്റഡ്) പ്രതിമാസ വേതനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലാബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www. dairydevelopment.keralagov.in, ഫോൺ: 0471-2440074.

അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍) ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍)തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 30 രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക http://www.cea.ac.in. ഫോണ്‍ 04734 – 231995.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 31ന് രാവിലെ 11ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമ. ( കാഡ് സോഫ്റ്റ് വെയറുകളുടെ പരിജ്ഞാനം അഭികാമ്യം). വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www. cea.ac.in. ഫോണ്‍ 04734 231995.

ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷ ദൈർഘ്യമുള്ള മെക്കാനിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ്, മെഡിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സയൻസ് ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഒരു വർഷത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 31 നു വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ അപേക്ഷിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 march 2022