Kerala Jobs 25 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല അന്തർ സ്കൂൾ പഠന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) മാത്തമാറ്റിക്സ് വിഷയത്തിൽ താത്ക്കാലിക /കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2023, ഏപ്രിൽ 15 വരെ ആയിരിക്കും. യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 50 ശതമാനം), യു.ജി.സി. / സി.എസ്.ഐ.ആർ. – എൻ.ഇ.റ്റി. യോഗ്യതയും. ജെ.ആർ.എഫ്. / പി.എച്ച് ഡി. പേപ്പർ പബ്ലിക്കേഷൻ/ പ്രസന്റേഷൻ/ അദ്ധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43750 രൂപ) വേതനം ലഭിക്കും. പ്രായം ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താൽപര്യമുള്ളവർ പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂലൈ രണ്ടിന് വൈകിട്ട് 5 മണിക്ക് മുൻപായി ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ്സൈറ്റിൽ.
നഴ്സുമാര്‍ക്ക് അവസരം
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേര്‍ഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്സ് മുഖേന 23 പേര് തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം ഇവര്‍ സൗദി അറേബ്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്സ് ആരംഭിച്ചു.
വരുന്ന മാസങ്ങളില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ നോര്‍ക്ക റൂട്ട്സ് വഴി പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം.
സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജന്‍സികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് നോര്‍ക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്.
നോര്‍ക്ക റൂട്ട്സ് വഴി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ , ആധാര്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോട്ടോ(ജെ പി ജി ഫോര്‍മാറ്റ് , വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ഛ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലില്‍ പരാമര്‍ശിക്കേണ്ടതാണ്. കൊച്ചിന്, ബംഗളൂരു, ഹൈദരാബാദ്, ന്യൂദല്‍ഹി എന്നിവയില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികളെയും നോര്‍ക്ക റൂട്ട്സില്‍ നിന്നും ഇമെയില്‍/ ഫോണ്‍ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതല്‍ ഒഴിവുകള്‍ സൗദിയില്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോര്‍ക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
മിഷന് കോ-ഓര്‍ഡിനേറ്റര്‍: അഭിമുഖം 30 ന്
ഫിഷറീസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ സാഫ് ഡി. എം.ഇ പദ്ധതി ഏകോപിപ്പിക്കുന്നതിന് മിഷന് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. എം.എസ്.ഡബ്ലിയു, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് , എം.ബി.എ മാര്‍ക്കറ്റിംഗാണ് യോഗ്യത. ടൂ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലക്ഷണീയം. പ്രായപരിധി 35 വയസ്സ്. ജൂണ്‍ 30ന് 10 ന് പത്തിന് നടക്കുന്ന വാക് -ഇന്‍ – ഇന്റര്‍വ്യൂവിന് പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തണമെന്ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 9895981715, 7306634020.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് : അഭിമുഖം രണ്ടിന്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി. എച്ച്.എന്‍ ) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എല്‍.സി സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജെ. പി.എച്ച്.എന്‍ കോഴ്സ് കഴിഞ്ഞവര്‍ (18 മാസത്തില്‍ കുറയാത്ത ഓക്സിലറി നഴ്സ് മിഡ് വൈഫറി ട്രെയിനിങ് കോഴ്സ് ) കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. പ്രായപരിധി 2022 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ജൂലൈ രണ്ടിന് ഉച്ചയ്ക്ക് 12ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ജൂലൈ രണ്ടിന് ഉച്ചയ്ക്ക് 12ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍രേഖ, പ്രവര്‍ത്തിപരിചയം സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി എത്തണമെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
സാക്ഷരതാ തുല്യത : അധ്യാപകരെ നിയമിക്കുന്നു
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ന്ററി തുല്യതാ കോഴ്സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി കൂടിക്കാഴ്ച ജൂണ്‍ 28 മുതല്‍ ജൂലൈ നാല് വരെ നടക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ.ടി വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും, ബി.എഡുമാണ് യോഗ്യത.
ഹയര്‍സെക്കന്‍ന്ററി തുല്യതാ കോഴ്സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും, ബി.എഡും, സെറ്റുമാണ് യോഗ്യത. പൊതു അവധി ദിവസങ്ങളിലും, ഞായറാഴ്ചകളിലുമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. ഫ്രഷേഴ്സ്, സര്‍വീസില്‍ ഉള്ളവര്‍, റിട്ടയേര്‍ഡ് അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.