scorecardresearch
Latest News

Kerala Jobs 25 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 25 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അസിസ്റ്റന്റ് പ്രൊഫസര്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറിടസ്ഥാനത്തില്‍ (പതിനൊന്ന് മാസത്തേക്ക്) അപേക്ഷ ക്ഷണിക്കുന്നു. വേതനം: 40,000/- (പ്രതിമാസം), അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 10, വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് കേരളസര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

അധ്യാപക ഒഴിവ്

ആലപ്പുഴ: കാക്കാഴം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോമേഴ്സ് (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 29ന് രാവിലെ 11ന് സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2272072, 9447597103.

ഇന്റർവ്യൂ 30ന്

സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.

കെയർ പ്രൊവൈഡർക്ക് എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണു യോഗ്യത. പ്രായം 18നും 50(01/07/2022)നും മധ്യേ. നാല് ഒഴിവുണ്ട്. ഇന്റർവ്യൂ സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ. വേതനം 18,390 രൂപ. ജെ.പി.എച്ച്.എൻ പ്ല്‌സ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. പ്രായം 18നും 50(01/07/2022)നും മധ്യേ. ഒരു ഒഴിവാണുള്ളത്. ഇന്റർവ്യൂ സമയം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ. വേതനം 24,520 രൂപ.

തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം. മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. വിവരങ്ങൾക്ക്: 0471 2341955.

ആശാഭവനിൽ നിയമനം

തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.റ്റി.സി.പി തസ്തികയിൽ എട്ടാം ക്ലാസ് പാസും ജെ.പി.എച്ച്.എൻ തസ്തികയിൽ പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസുമാണ് യോഗ്യത. പ്രായപരിധി 50 വയസ് (30/07/2022). എം.റ്റി.സി.പി തസ്തികയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ജെ.പി.എച്ച്.എൻ തസ്തികയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ് അഭിമുഖം. തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കൃത്യസമയത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം.

വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താഴെ പറയുന്ന യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകണം. ബി.എ.എം.എസ്, എം.ഡി (കൗമാരഭ്യത്യം) എന്നിവയാണ് യോഗ്യത.

അഭിമുഖം മൂന്നിന്

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) തസ്തികമാറ്റം ( കാറ്റഗറി നമ്പര്‍ : 311/2021) തെരഞ്ഞെടുപ്പിനുള്ള അഭിമുഖം എറണാകുളം ജില്ലാ പി.എസ.്സി. ഓഫീസില്‍ ഓഗസ്റ്റ് മൂന്നിന് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ്. വഴി അറിയിപ്പ് നല്‍കിയിട്ടുള്ളതായി ജില്ലാ പി.എസ.്സി. ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.

ലാബ് ടെക്‌നിഷ്യന്‍ നിയമനം

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ബയോളജി, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം (ബി.എസ്.സി. എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ(ഡി. എം.എല്‍.ടി) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഓഗസ്റ്റ് 10 ന് രാവിലെ പത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 9744654090

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിനു കീഴില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്.

പ്രായം: 21- 35. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചിന് മുന്‍പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്‍റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും.

കരാര്‍ നിയമനം; അഭിമുഖം നാലിന്

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ഓഗസ്റ്റ് നാലിന് നടക്കും.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് യോഗ്യയും 50 വയസിന് താഴെ പ്രായവുമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്.

രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ജെറിയാട്രിക് പരിശീലനം ലഭിച്ചവരായിരിക്കണം.

പ്ലസ്ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ് വിജയിച്ച, 50ല്‍ താഴെ പ്രായമുള്ള സ്ത്രീകളെയാണ് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. രാത്രിയും പകലും ജോലി ചെയ്യാന്‍ സന്നദ്ധതയും, ശാരീരിക ക്ഷമതയുമുള്ളവരായിക്കണം.

യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി രാവിലെ മുതല്‍ മായിത്തറ വൃദ്ധ -വികലാംഗ സദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പരിസര വാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478-281669.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം)തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എ.എം.എസ്, കൗമാരഭൃത്യത്തില്‍ എം.ഡി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 29, 30, ആഗസ്റ്റ് ഒന്ന് തീയതികളില്‍ പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ജൂലൈ 29ന് പുലയനാര്‍ക്കോട്ടയിലെ കെയര്‍ഹോമിലേക്കും 30ന് ആശാഭവന്‍ ഓള്‍ഡേജ് ഹോം, പൂജപ്പുര വികലാംഗസദനം എന്നിവിടങ്ങളിലേക്കും ആഗസ്റ്റ് ഒന്നിന് ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലേക്കുമാണ് അഭിമുഖം. എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10നും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.

ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ പരിചരിക്കാന്‍ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. പ്രായപരിധി 50 വയസ്. അപേക്ഷകര്‍ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നിശ്ചിത സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം. മള്‍ട്ടി ടാസ്‌ക് ജീവനക്കാര്‍ എട്ടാംക്ലാസ് പാസായിരിക്കണം. ജെ.പി.എന്‍.എച്ച് ജീവനക്കാര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ജെ.പി.എന്‍.എച്ച് കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം. യഥാക്രമം 18,390 രൂപ, 24,520 രൂപയാണ് വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2343241, ഇമെയില്‍: dswotvmswa @gmail.com.

എം ആര്‍ എസില്‍ താല്‍ക്കാലിക അദ്ധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേക്ക് 2022-23 അദ്ധ്യയനവര്‍ഷം ഹൈസ്‌ക്കൂള്‍ വിഭാഗം (തമിഴ് മീഡിയം) ഗണിത അദ്ധ്യാപകനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യത (ബിരുദവും, ബി.എഡും K Tet III) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി. /എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി പിന്‍ – 685 603 എന്ന വിലാസത്തിലോ ddoforscidukki @gmail.com എന്ന ഇ-മെയിലിലോ അയക്കണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 ന് വൈകിട്ട് 5 മണി. ഫോണ്‍: 04862 296297

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 july 2022