Kerala Jobs 25 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഈവനിങ് ഒ പി ഡോക്ടര്‍ ഇന്റര്‍വ്യൂ
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക അടിസ്ഥാനത്തില്‍ കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിങ് ഒ പി തുടങ്ങുന്നതിനുള്ള ഡോക്ടറുടെ ഇന്റര്‍വ്യൂ ജനുവരി 30ന് രാവിലെ 10 മണിക്ക് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തും. എംബിബിഎസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
ഡ്രൈവര്‍ പ്രായോഗിക പരീക്ഷ 27 മുതല്‍
ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി) (നേരിട്ടും തസ്തിക മാറ്റം വഴിയും)- കാറ്റഗറി നം. 019/2021, 020/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ ജനുവരി 27, 28, 30, 31 തീയതികളില്‍ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ ആറ് മണി മുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, അഡ്മിഷന് ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പര്ട്ടിക്കുലേഴ്സ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും എത്തണം.
പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിലെ ഒരു ഒഴിവു നിലവിലുണ്ട് പ്രായപരിധി 2022 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 25,000 രൂപ. ഏതെങ്കിലും വിഷയത്തിൽ ബിരുദവും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിലെ തൊഴിൽ പരിചയവും മലയാള ഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉള്ള മികവ് എന്നിവയാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
താൽക്കാലിക ഒഴിവ്
കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാമ്പസിൽ പ്രവര്‍ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ (എ.വി.ടി.എസ്.) എന്ന സ്ഥാപനത്തില്‍ പട്ടിക ജാതി (എസ്.സി) വിഭാഗത്തില്‍ മറൈന്‍ ഡീസല്‍ മെയിന്റനന്‍സ് സെക്ഷനില്‍ ഇന്‍സ്ട്രക്ടറുടെ താൽക്കാലിക ഒഴിവ് . മെക്കാനിക്ക് ഡീസല്‍/ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എൻ.സി.വി.ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക്/ ഓട്ടോമോബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ / ഡിഗ്രിയും പ്രസ്തുത മേഖലയില്‍ 2 വര്‍ഷം വരെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കില്‍ പരമാവധി 24000/- രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828,0484-2557275.പട്ടിക ജാതി (എസ്.സി ) വിഭാഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം മറ്റുുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്.
താല്‍ക്കാലിക നിയമനം
കോട്ടയം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായുള്ള ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത എംഡി ഇന്‍ റേഡിയോഡയഗ്നോസിസ് / ഡി എം ആര് ഡി / ഡിപ്ലോമ ഇന്‍ എന്‍ ബി റേഡിയോളജി വിത്ത് എക്സ്പീരിയന്‍സ് ഇന്‍ സി ഇ സി റ്റി, മാമ്മോഗ്രാം & സോണോ മാമ്മോഗ്രാം. പ്രായ പരിധി 18-41.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഓ സി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ (പി & ഇ) അറിയിച്ചു. ഫോണ്‍: 0484 2312944.
ഡയാലിസിസ് ടെക്നീഷ്യൻ നിയമനം
തൃപ്പുണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. (ഡി.എം.ഇ രജിസ്ട്രേഷൻ നിർബന്ധം.) പ്രവ്യത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി 31 ന് രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി വാക്ക് – ഇൻ – ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484- 2783495.
വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സി.ഡി.സിയിൽ എത്തണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം.
പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം
ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/ പരീക്ഷ ജനുവരി 27 ന് രാവിലെ 11 ന് നടത്തും. ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആര്/ മാര്‍ക്കറ്റിംഗില്‍ എം ബി എ യും ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്മെന്റ് /എച്ച്.ആര് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി : 35 വയസ്. വേതനം 20000 രൂപയും ഇന്‍സെന്റീവും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 ന് (പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0479 2452210/2953150
താല്‍ക്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ബിടെക് ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ghekmhr@gmail.com. എന്ന ഇ-മെയിലിലേക്ക് ജനുവരി 31ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അയവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 – 2386000