scorecardresearch
Latest News

Kerala Jobs 25 February 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 25 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

ai related jobs, ai jobs in india, ai jobs, artificial intelligence

Kerala Jobs 25 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഇലക്ട്രീഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇല്ക്ട്രീഷ്യന്‍ തസ്തികയില്‍ 16.01.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ പരിശോധനക്കായി മാര്‍ച്ച് 10-ന് മുമ്പായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  

ഫുൾ ടൈം മീനിയൽ ഒഴിവ്

കരിക്കകം ഗവ. ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ (എഫ്.ടി.എം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 10ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്കും സ്പോർട്സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ആയുർവേദ തെറാപ്പിസ്റ്റ്  ഫീമെയിൽ തസ്തികകളിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്.

മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) ഇന്റർവ്യൂ മാർച്ച് 2ന് രാവിലെ 11ന് നടക്കും. ബി.എ.എം.എസ്, എം.ഡി (കൗമാരഭൃത്യം), തിരുവിതാംകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും.

ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ), ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ) ഇന്റർവ്യൂ മാർച്ച് 3ന് രാവിലെ 11 മണിക്ക് നടക്കും. പത്താം ക്ലാസ് വിജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് ജിയം എന്നിവയാണ് യോഗ്യത.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പ് അപേക്ഷിക്കണം.

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. സീനിയര്‍ റസിഡന്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ടിസിഎംസി – രജിസ്‌ട്രേഷനും. പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ്.എസ്.എല്‍.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം. എംബിബിഎസ് ബിരുദം, പിജി സര്‍ട്ടിഫിക്കറ്റ്,  എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്,  ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, വിലാസം തെളിയിക്കുന്നതിന്  ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.  

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 25 february